Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ ആക്രമണങ്ങള്‍ പെന്‍ഡ്രൈവിലൂടെയും; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സൈബര്‍ ക്രിമിനലുകള്‍ രാജ്യത്തെ പൌരന്‍മാരുടെ വ്യക്തിഗത കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ മുന്നറിയിപ്പ്. വിദൂര നിയന്ത്രണത്തിലൂടെ കമ്പ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി സൈബര്‍ കുറ്റവാളികള്‍ തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന യുഎസ്ബി ഉപകരണങ്ങള്‍ കമ്പ്യൂട്ടറില്‍ പ്ലഗ് ചെയ്യുമ്പോഴാണ് ഇത് വഴിയുള്ള സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. കേരള പൊലീസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

kerala

സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത ഇങ്ങനെ:
നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള യുഎസ്ബി ഡ്രൈവുകളോ പെന്‍ഡ്രൈവുകളോ കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അപകടകാരികളായ വൈറസുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടി ശേഖരിച്ചിട്ടുള്ള മുഴുവന്‍ ഡാറ്റയും നശിപ്പിച്ചു കളയുന്നു. മാത്രവുമല്ല, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം വിദൂരത്തുനിന്നുകൊണ്ട് കുറ്റവാളികള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് അതുവഴി നിങ്ങളുടെ കമ്പനിയുടേയോ, സ്ഥാപനത്തിന്റെയോ, ഓഫീസിന്റേയോ മുഴുവന്‍ രേഖകളും ചോര്‍ത്താന്‍ സാധിക്കുന്നു. മാത്രവുമല്ല, ഡാറ്റകള്‍ വിട്ടുകിട്ടുന്നതിന് അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടേക്കാം.

യുഎസ്ബി ഡ്രൈവുകള്‍ എങ്ങിനെ നിങ്ങളുടെ അടുത്തേക്ക് എത്താം ?
പ്രശസ്ത ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പേരിലുള്ള സമ്മാനമായോ, ഗവണ്‍മെന്റ് ഓഫീസുകളുടെ പേരിലോ നിങ്ങള്‍ക്കോ നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ യുഎസ്ബി, പെന്‍ഡ്രൈവുകള്‍ തപാലുകള്‍ വഴിയോ, കുറിയര്‍ കമ്പനികള്‍ വഴിയോ ലഭിച്ചേക്കാം. അപരിചിതര്‍ വഴിയോ ഓഫീസിലെ ആളുകള്‍ വഴിയോ പെന്‍ഡ്രൈവുകള്‍ കൈമാറിയും നിങ്ങളിലേക്കെത്താം. ആകര്‍ഷണീയമായ രൂപത്തില്‍ എന്നാല്‍ സാധാരണ പെന്‍ഡ്രവുപോലെ തോന്നിപ്പിക്കുമെങ്കിലും അത്, നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കുന്നതോടെ അപകടകരമായ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ പ്രവേശിച്ച്, നിങ്ങളുടേയും സ്ഥാപനത്തിന്റെയും കമ്പ്യൂട്ടറുകളെ കീഴ്‌പ്പെടുത്തുവാനോ നശിപ്പിക്കുവാനോ അതിനു സാധിക്കും. മാത്രവുമല്ല, കൂടുതല്‍ അളവില്‍ വൈദ്യുതി പ്രവഹിപ്പിച്ച് നിങ്ങളുടെ കമ്പ്യൂട്ടറുകളെ എന്നന്നേക്കുമായി നശിപ്പിച്ചുകളയാനും ഇത്തരം പ്രോഗ്രാമുകള്‍ക്ക് സാധിക്കും.

എങ്ങിനെ പ്രതിരോധിക്കാം ?
അറിയപ്പെടാത്ത സ്ഥലങ്ങളില്‍ നിന്നോ, അപരിചിതരില്‍ നിന്നോ ലഭിക്കുന്ന പെന്‍ഡ്രൈവുകള്‍ കമ്പ്യൂട്ടറില്‍ ഘടിപ്പിക്കരുത്.
കമ്പ്യൂട്ടറുകളില്‍ യുഎസ്ബി ഡ്രൈവുകള്‍ ഘടിപ്പിക്കുമ്പോള്‍ സ്വമേധയാ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ഡിസേബിള്‍ ചെയ്യുക.
നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇത്തരം സൈബര്‍ ആക്രമണ സാധ്യതകളെ സംബന്ധിച്ച് കൃത്യമായ അറിവ് നല്‍കുക.
നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ കൃത്യമായ സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുകള്‍ നടത്തുക. ഉചിതമായ ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ cybercrime.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക .

Recommended Video

cmsvideo
    കൊവിഡ് ബാധിച്ച് മരിച്ച മലയാളികളെ അധിക്ഷേപിച്ച് സുരേന്ദ്രന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+