Get Updates
Get notified of breaking news, exclusive insights, and must-see stories!

"നിന്നെ ഒക്കെ നടികൾ എന്ന് വിളിച്ചതാണ് തെറ്റ്! കലിയടങ്ങാതെ ഫാന്‍സ്.. ഡബ്ല്യുസിസിയുടെ പേജില്‍ പൊങ്കാല

നട്ടെല്ലുള്ള നാവുള്ള പെണ്ണുങ്ങളാണ് മലയാള സിനിമയില്‍ ഉള്ളതെന്ന് വിളിച്ചുപറയുന്നതായിരുന്നു കഴിഞ്ഞ ദിവസം വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ അംഗങ്ങളായ നടിമാര്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം. താരസംഘടനയായ എഎംഎംഎയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഇവര്‍ ഉന്നയിച്ചത്.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന സംഘടനയിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നടികള്‍ തുറന്നടിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച നടിമാര്‍ക്ക് നേരെ ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

 പത്രസമ്മേളനം

പത്രസമ്മേളനം

ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങള്‍ക്ക് മുറിവേറ്റു, വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം, ഇനി മിണ്ടാതിരിക്കാന്‍ ആവില്ലെന്നായിരുന്നു നടിമാര്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചത്.

 സഹിച്ചില്ല

സഹിച്ചില്ല

എന്നാല്‍ ആണാധിപത്യത്തിന്‍റെ മുഖമടച്ച് നല്‍കിയ മറുപടികളില്‍ അസ്വസ്ഥരായവര്‍ പത്രസമ്മേളനം ലൈവ് സ്ട്രീം ചെയ്തതിന് താഴെ നടിമാരെ അധിക്ഷേപിക്കുന്ന കമന്‍റുകളായി എത്തിയിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ അധിക്ഷേപങ്ങളെ കുറിച്ച് ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സംഗീത മേനോന്‍ പത്രസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു.

 ബലാത്സംഗം ചെയ്യപ്പെടുന്നു

ബലാത്സംഗം ചെയ്യപ്പെടുന്നു

എല്ലാ ദിവസം നൂറുതവണയെങ്കിലും ഞാന്‍ വാക്കുകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന് തോന്നാറുണ്ടെന്നായിരുന്നു സംഗീത പറഞ്ഞത്.ഇതിനെ ശരിവെക്കുന്നതായിരുന്നു പത്രസമ്മേളനശേഷം ഡബ്ല്യുസിസുയുടെ ഫേസ്ബുക്ക് പേജില്‍ നിറന്ന അസഭ്യ കമന്‍റുകള്‍ ഏറെയും.

 കമന്‍റുകള്‍

കമന്‍റുകള്‍

അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനിടെ നടിമാരുടെ പേര് പറയാതെ 'നടി'മാരെന്ന് മാത്രം പറഞ്ഞൂവെന്ന രേവതിയുടെ പരാമര്‍ശത്തിനെതിരെയാണ് ഏറെയും കമന്‍റുകള്‍ വന്നിരിക്കുന്നത്.
താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്‍റ് മോഹന്‍ലാലിനുമെതിരെയൊക്കെ ശബ്ദദമുയര്‍ത്താന്‍ നീയൊക്കെ ആരാണെടീ എന്ന രീതിയില്‍ ഉള്ളവയായിരുന്നു കമന്‍റുകളില്‍ ഏറെയും.

 ഓര്‍ക്കണം

ഓര്‍ക്കണം

പത്രസമ്മേളനത്തിന്‍റെ തുടക്കത്തില്‍ തങ്ങളെ നടികള്‍ എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റിന് മൂന്ന് പേരുടെ പേര് പറയാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപമായിരുന്നു രേവതി ഉന്നയിച്ചത്. അതിന് ഒരാളുടെ വിമര്‍ശനം ഇങ്ങനെ
"ലാലേട്ടനെ അമ്മയുടെ പ്രസിഡന്റ് എന്ന് വിളിച്ചു WCC ആക്ഷപിച്ചു...അദ്ദേഹത്തിന് മോഹൻലാൽ എന്നൊരു പേരുണ്ട് എന്ന് ഓർക്കണം'.

 വിളിക്കണമായിരുന്നോ?

വിളിക്കണമായിരുന്നോ?

രേവതി ചേച്ചി....ലാലേട്ടൻ നടിമാരെന്നല്ലാതെ feeld out അമ്മായിമാരെ എന്ന് വിളിക്കണമായിരുന്നോ?
അമ്മയുടെ പ്രസിഡൻറ് എന്ന് ഇടക്കിടക്ക് പറഞ്ഞല്ലോ ... പുള്ളിക്ക് ഒരു പേരുണ്ട് 'മോഹൻലാൽ ' എന്തു കൊണ്ടാണ് രേവതി ചേച്ചി പുള്ളിയുടെ പേരു പറഞ്ഞില്ല??? എന്നായിരുന്നു ഒരു കമന്‍റ്.

 സത്യം

സത്യം

ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നവരെ ഒരു തൊഴിൽ ചെയ്യുന്നു എന്ന അർത്ഥത്തിൽ 'നടിമാർ ' എന്ന് വിളിച്ചത് മഹാ മോശമായി പോയി എന്റെ ലാലേട്ടാ... ഇത്തിക്കരപക്കി ആണേ സത്യം.. എന്നായിരുന്നു മറ്റൊരു കമന്‍റ്.

 അധിക്ഷേപം

അധിക്ഷേപം

ലാലേട്ടനെ അയാൾ എന്ന് വിളിക്കാൻ അദ്ദേഹം നിന്റെ കെട്ടിയവൻ ആണോടി.. നീ നടികർ തിലകത്തിന്റെ തിന്നുന്നുണ്ടെങ്കിൽ നീ തിന്നോണം.. ഇത് കേരളമാ നിന്റെയും നിന്റെ കൂടെ ഇരിക്കുന്ന ഷഡി ഇടാൻ പോലും സമയം കിട്ടാത്തവളുമാരെയും വെച്ച് ഊള നാടകം ഇറക്കി ആളാകാൻ നോക്കിയാ നടക്കത്തില്ലടി ഉവ്വേ... ആദ്യം നീ അവളുമ്മാരോട് പറ അവടെയൊക്കെ കഞ്ചാവടിയും വെള്ളമടിയും നിർത്തി മര്യാദക്ക് നടക്കാൻ.. എന്നിട്ട് ലാലേട്ടനെ പോലുള്ളവരെയൊക്കെ അപമാനിക്കാൻ ഇറങ് കേട്ടോടി.. എന്നായിരുന്നു ഒരു കമന്‍റ്.

 തെറ്റ്

തെറ്റ്

നിന്നെ ഒക്കെ നടികൾ എന്ന് vilichaതു ആണ് തെറ്റ്.
ഫീൽഡ് out ആയേ vtl ചൊറിയും കുത്തി ഇരിക്കുന്ന നിന്നെ ഒക്കേ വേറെയാ vilikkandathu.ഇതൊന്നും തന്റെടം അല്ല ദിലീപിനെതിരെ തോറ്റുപോകുന്നതിലെ വിരൾച മാത്രം ഒന്നും നടക്കൂല ... പാണ്ടി ലോറിയെ നെഞ്ച് വിരിച്ച്‌ തടയുന്ന തവളകൾ മാത്രാ നോക്കിക്കാണാം ....
സപ്പോർട്ട്‌ ദിലീപ്‌

 കാണില്ല

കാണില്ല

ലാലേട്ടന് എതിരെ നാക്ക് പൊക്കിയ എല്ലാവളുമാരും ഒരുങ്ങി ഇരുന്നോ
ഇനി നീ ഒന്നും മലയാള സിനിമ കാണില്ല
ശ്രദ്ദിച്ച് കേൾക്കണം.... 😃
ഞാൻ രേവതി.. 35 വർഷമായി സിനിമയിൽ ഉണ്ട്..... ഇതൊക്കെ ഇപ്പോൾ എന്തിനാണ് പറയുന്നത് എന്ന്‌ നിങ്ങൾക്ക് തോന്നും. കഴിഞ്ഞ ദിവസം "അമ്മയുടെ പ്രസിഡന്റ്" (ആരാ? 😃) വാർത്താസമ്മേളനത്തിൽ ഞങ്ങളെ മൂന്ന് നടിമാർ എന്ന്‌ വിളിച്ചു... " അങ്ങേർക്ക്" ( ആർക്ക്? 😃) ഞങ്ങളെ പേരെടുത്തു പറയാൻ പറ്റില്ലേ? ........അല്ല മേഡം നിങ്ങൾക്ക് ഒരാളുടെ പേര് പറയാൻ പറ്റിയില്ല അപ്പോഴാണ് 56 വയസായ ഒരു മനുഷ്യൻ മൂന്ന് പേരുടെ പേര് പറയേണ്ടത്.. എന്തരോ എന്തോ !! എന്നായിരുന്നു മറ്റൊരു കമന്‍റ്.

 പിന്തുണയും

പിന്തുണയും

അതേസമയം ഡബ്ല്യുസിസിയുടെ നിലപാടിനേയും പോരാട്ടത്തേയും പിന്തുണച്ചുകൊണ്ടും നിരവധി കമന്‍റുകള്‍ ഉണ്ട്. ഇനിയും പോരാട്ടം തുടരണമെന്നും പെണ്‍പോരാട്ടത്തിലൂടെ പേട്ടന്‍മാരുടേയും ഏട്ടന്‍മാരുടേയുമെല്ലാം പൊയ്മുഖങ്ങള്‍ വലിച്ചുകീറണമെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+