ഗ്രേറ്റയുടെ മലയാളി ഫേസ്‌ബുക്ക് മാനേജര്‍ക്കെതിരെയും സൈബര്‍ ആക്രമണം; ഭീഷണി
തിരുവനന്തപുരം: കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന് പിന്നാലെ തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി വെളിപ്പെടുത്തി ഗ്രേറ്റയുടെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദര്‍ശ് പ്രതാപ്. കര്‍ഷക സമരങ്ങളെക്കുറിച്ച് ഗ്രേറ്റയ്‌ക്ക് വിവരങ്ങള്‍ നല്‍കിയത് താനാണെന്ന തെറ്റിധാരണയിലാണ് ഭീഷണി സന്ദേശങ്ങള്‍ വരുന്നതെമന്നും ആദര്‍ശ് ന്യൂസ് 18 മലയാളം മാധ്യമത്തോട് വെളിപ്പെടുത്തി. ഫെയ്‌സ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ തനിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ആദര്‍ശ് പറഞ്ഞു. ഇതിനിടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടക്കുന്നതായും ആദര്‍ശ് പറയുന്നു.
"ഗ്രേറ്റയുടെ അഭിപ്രായങ്ങളാണ് പോസ്‌റ്റിലുള്ളത്. അതില്‍ യാതൊന്നും തിരുകി കേറ്റാന്‍ ശ്രമിച്ചിട്ടില്ല. 2017-2018ല്‍ ഒരു പുരസ്‌കാരം കിട്ടി യുഎന്നില്‍ പോയതാണ്. കാലവസ്ഥ വ്യതിയാന കോണ്‍ഫറന്‍സിന്റെ യൂത്ത് റിപ്പോര്‍ട്ടറായാണ് പോയത്. ഒന്ന് രണ്ട് തവണ പോയിട്ടുണ്ട്. ഗ്രേറ്റയുടെ പേജ് കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ ഗ്രേറ്റയുടെ പോസ്‌റ്റുകള്‍ റീ പോസ്‌റ്റ് ചെയ്യാറേയുള്ളു തന്റേതായ അഭിപ്രായങ്ങളൊന്നും അതില്‍ തിരുകി കയറ്റാന്‍ ശ്രമിച്ചിട്ടില്ല" ആദര്‍ശ് പറഞ്ഞു.

Recommended Video
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ വെച്ചാണ് ഗ്രേറ്റയെ പരിചയപ്പെടുന്നതെന്നും പിന്നീട് കാലവസ്ഥ വ്യതിയാനത്തിനെതിരെ നടന്ന ഫ്രൈഡേഴ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രതിഷേധത്തോട് അനുബന്ധിച്ചാണ് അവരവരുടെ അഭിപ്രായം പോസ്‌റ്റ് ചെയ്യാന്‍ ഫേസ്‌ബുക്ക് പേജ് ആരംഭിച്ചതെന്നും ആദര്‍ശ് പറയുന്നു. ഇപ്പോള്‍ ഫോളോവേഴസിന്റെ എണ്ണം വര്‍ധിച്ചു. ഗ്രേറ്റയുടെ പോസ്‌റ്റ് റീ പോസ്‌റ്റ് ചെയ്യുന്നത് ഇനിയും തുടരും. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ലോകം മുഴുവന്‍ സന്ദേശം എത്തിക്കുക എന്നുള്ളതാണ് പ്രധാന ഉദ്ദേശം. ബാക്കി കാര്യങ്ങളിലുള്ള അഭിപ്രായം വ്യക്തിപരമാണെന്നും തനിക്കതില്‍ പങ്കില്ലെന്നും ആദര്‍ശ് വ്യക്തമാക്കി.












Click it and Unblock the Notifications