• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരെടാ നീയൊക്കെ?നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും മനസില്ല';ദുർഗയെ പിന്തുണച്ച് സംവിധായകൻ

Google Oneindia Malayalam News

കൊച്ചി; കുടുക്ക് എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരിൽ നടി ദുർഗകൃഷ്ണയ്ക്ക് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ വീണ്ടും നടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സദാചാരണ വെട്ടുകിളികൂട്ടങ്ങൾ.

250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്ന ദിലീപ്..മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയം';അഡ്വ സുധ ഹരിദ്വാർ250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്ന ദിലീപ്..മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയം';അഡ്വ സുധ ഹരിദ്വാർ

എന്നാൽ നടിക്കെതിരെ ഉയരുന്ന ഇത്തരം സൈബർ ആക്രമണങ്ങളിൽ ചുട്ട മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബിലഹരി. നേരത്തേ ദുർഗയ്ക്കൊപ്പം ചിത്രത്തിൽ അഭിനയിച്ച നടൻ കൃഷ്ണ ശങ്കറും ദുർഗയുടെ ഭർത്താവ് അർജുനും നടിയെ പിന്തുണച്ച് പ്രതികരിച്ചിരുന്നു.പിന്നാലെയാണ് സംവിധായകനും രംഗത്തെത്തിയത്. നടിക്കെതിരായ അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്കിലൂടെ ബിലഹരിയുടെ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം-

'ദിലീപ് അന്ന് ധൈര്യത്തോടെ പോയി..പ്രീയപ്പെട്ട ദിലീപേട്ടായെന്ന കത്ത്';നടൻ കുടുങ്ങിയത്..അഡ്വ മിനി പറയുന്നു'ദിലീപ് അന്ന് ധൈര്യത്തോടെ പോയി..പ്രീയപ്പെട്ട ദിലീപേട്ടായെന്ന കത്ത്';നടൻ കുടുങ്ങിയത്..അഡ്വ മിനി പറയുന്നു

1


ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല !! ഞങ്ങളുടെ അഭിനേത്രി ദുർഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോൾ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയിൽ ചെയ്ത ചുംബന രംഗത്തിന്റെ പേരിൽ ആ പെൺകുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടൽ കൂടി ഇറങ്ങിയപ്പോൾ ചാപ്പയടിക്ക് ശക്തി കൂടി .

2

എത്ര മനുഷ്യർ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകൾ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് കുറഞ്ഞത് ഞങ്ങളുടെ സഹപ്രവർത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബർ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാൻ ഇവനൊക്കെ ആരാണ് സത്യത്തിൽ ..
ഈ അഭിനയിക്കുന്നവർ ഒക്കെ റോബോട്ടുകൾ അല്ല .

3


ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിൽ നൂറായിരം മനസികാവസ്‌ഥയോടെ ഒരു കൂട്ടം മനുഷ്യർക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭർത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെൺകുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിച്ചൊടുവിൽ ശുക്ലം കളയുന്ന പോൽ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തിൽ പറയാൻ കഴിയുന്നത് " നിന്റെയൊക്കെ ചിലവിൽ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയിൽ എന്റെ അമ്മയ്ക്കോ , ഭാര്യക്കോ , ഭർത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആർക്കും സ്‌പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് .. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങൾ ആണ് ..

4

നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിർത്താനും ഞങ്ങൾക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് " .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം

Recommended Video

cmsvideo
  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | Oneindia Malayalam
  English summary
  Cyber bullying against Actress Durga Krishna;Director Bilahari supports actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X