'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം
കൊച്ചി: ഒരു അഭിമുഖത്തിനിടെ നടി നിഖില വിമല്‍ നടത്തിയ പ്രസ്താവന കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയാണ് നിഖില വിമല്‍ നടത്തിയത്. ഒട്ടേറെ പേരാണ് താരത്തിന്റെ ഈ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നിഖില വിമലിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രത്യക അഭിമുഖത്തിലാണ് നിഖില വിമല്‍ പശുവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ലന്നായിരുന്നു നിഖില പറഞ്ഞത്. എന്നാല്‍ ഇപ്പോല്‍ ഫേസ്ബുക്ക് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് നടിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നത്.

നിഖിലയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്, 'ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും കൂടുതല്‍ ആര്‍ക്കും അറിയില്ലായിരുന്നു ,ഈ പശു പ്രയോഗം കൊണ്ട് ചുളുവില്‍ അറിയപ്പെട്ടു തുടങ്ങി. അവസാന ചോദ്യം എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപ്പോലെ അവതാരകന് ചോദിക്കുന്നു പ്ളാന്‍ ചെയ്ത ഉത്തരം നടി തട്ടി വിടുന്നു.

ആരും അറിയാതെ ചത്ത് കിടന്നിരുന്ന നടിയുടെ ഈ പേജിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ കൂടിയത് പ്രത്യേകം ശ്രദ്ധിക്കുക. ഭൂരിപക്ഷം കാക്കാന്മാരും അന്തം കമ്മിക്കളുമാണ്. എല്ലാം പി ആര് വര്‍ക്കിന്റെ ഭാഗം മാത്രം', 'പശൂനേം കഴിക്കും എരുമേ കഴിക്കുംഎല്ലാം കഴിക്കും പക്ഷേ പന്നിയേ കഴിക്കും എന്ന് പറയുന്നുള്ള തന്റേടം ഇല്ലാതായി പോയി'

നിനക്ക് പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ നീ വേവിച്ചു തിന്നുമോ? സംസ്കാരം അതു പരമ്പര്യമായി കിട്ടുന്നതാണ്. നീ പന്നിയെ കഴിക്കും എന്നു കൂടി പറഞ്ഞാല്‍ ഓക്കേ- എന്നിങ്ങനെയാണ് കമന്റുകള്‍. ഇത്തരം കമന്റുകള്‍ക്ക് താഴെ ചിലര്‍ വിമര്‍ശനങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെ നിഖിലയെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തി.

ആ മുഖഭാവം മാറിയത് ശ്രദ്ധിച്ചോ.. 'നമ്മുടെ നാട്ടില്‍ വെട്ടാം' എന്ന് പറഞ്ഞ് കാലെടുത്തു കാലിന്മേലല്ല കയറ്റിവച്ചത്, സംഘിയുടെ അണ്ണാക്കിലാണ്.. 'ഞാന്‍ പശുനെയും കഴിക്കും, എരുമേനെയും കഴിക്കും, എല്ലാത്തിനെയും കഴിക്കും.'തന്റെ രാഷ്ട്രീയം കമ്മ്യൂണിസം ആണെന്നും തന്റെ വീട് തളിപ്പറമ്പ് കീഴാറ്റൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണെന്നും ഒരു മടിയുമില്ലാതെ പറഞ്ഞയാളോടാണ് അവന്റെ ഒരു സംഘി ചോദ്യം എന്നാണ് ഒരാള്‍ പിന്തുണച്ച് പങ്കുവച്ച കമന്റ്.

വഷളന്‍ ചിരിയുമായി ആ 'നോര്‍ത്ത് ഇന്ത്യന്‍ ചോദ്യം' ചോദിച്ച അവതാരകന്റെ മുഖത്ത് നോക്കി കേരളത്തില്‍ അത് പറ്റുമെന്നും , ഞാന്‍ എനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നും പറഞ്ഞ നട്ടെല്ലിന്റെ പേരാണ് നിഖില വിമല്‍ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. അതേസമയം, നിഖില വിമലിന്റെ ഏറ്റവും പുതിയ ചിത്രം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നിഖില അഭിമുഖം നല്‍കിയത്.

അഭിമുഖത്തില്‍ പശുവിന് മാത്രം പ്രത്യേകിച്ച് പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നാണ് നിഖില പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല- നിഖില പറഞ്ഞു.

അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നാലെ നിഖിലയ്ക്ക് പിന്തുണയുമായി നടി മാലാ പാര്‍വതി രംഗത്തെത്തി. നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞെന്ന് മാലാ പാര്‍വ്വതി പറയുന്നു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കുമെന്ന് മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. 'എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്.'ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട.

കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്ക്കുന്നവര്. വിഷമിക്കരുത്. എന്ന് സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.- മാല ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications