കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രം തിരഞ്ഞു; സംസ്ഥാനത്ത് 150 പേരെ തിരിച്ചറിഞ്ഞു

Google Oneindia Malayalam News

കൊച്ചി: ലോക്ക് ഡൗണ്‍ സമയത്തെ ചൈല്‍ഡ് പോണോഗ്രഫി വിഡിയോകള്‍ക്കായി ഓണ്‍ലൈനില്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഡേറ്റ മോണിറ്ററിങ് വൈബ് സൈറ്റുകളിലെ കീവേഡുകള്‍ പരിശോധിച്ച് ദി ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്‌ഷൻ ഫണ്ടാണ് (ഐസിപിഎഫ്) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

പോണോഗ്രഫ് വെബ്സൈറ്റായ പോണ്‍ഹബിന്‍റെ ഡേറ്റയിലും സമാനമായ വിവരങ്ങളുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് 24 മുതല്‍ സൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശനത്തില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സമാനമായ വര്‍ധനവ് കേരളത്തിലും ഉണ്ടായിട്ടിണ്ട്. ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്.

വന്‍ തോതിലുള്ള വര്‍ധനവ്

വന്‍ തോതിലുള്ള വര്‍ധനവ്

ലോക് ഡൗണ്‍ കാലത്ത് കേരളത്തില്‍ ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങളില്‍ വന്‍ തോതിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റ് വഴി കുട്ടികളെ വരുതിയിലാക്കാന്‍ പ്രത്യേക സംഘങ്ങള്‍ ഉണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ലോക്ക് ഡ‍ൗണ്‍ കാലത്ത്

ലോക്ക് ഡ‍ൗണ്‍ കാലത്ത്

കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ക് ഡ‍ൗണ്‍ കാലത്ത് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ചില വീടുകളിലും ഫ്ലാറ്റുകളിലും മറ്റു ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഡാര്‍ക്ക് നെറ്റുകളിലും വാട്സാപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായാണ് കണ്ടെത്തിയത്.

സൈബര്‍ ഡോം

സൈബര്‍ ഡോം

ഈ കണ്ടെത്തലിന് പിന്നാലെയാണ് സൈബര്‍ ഡോം നിരീക്ഷണം ശക്തമാക്കിയതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ സാങ്കേതി വിദ്യ ഉപയോഗിച്ച് കണ്ടെത്തുകയാണ് ക്രിമിനല്‍ സംഘത്തിന്‍റെ ആദ്യ നീക്കം. തുടര്‍ന്ന് അവരുടെ വെബ് ക്യാം അടക്കമുള്ളവയുടെ സഹായത്തോടെ ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്നു.

ആറു ഗ്രൂപ്പുകള്‍

ആറു ഗ്രൂപ്പുകള്‍

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ കാണുന്നതിനും മറ്റും മാത്രമായി വാട്സാപ്പിലും ടെലഗ്രാമിലും ഈ അടുത്ത കാലത്തായി ആറു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചു. റിപ്പോര്‍ട്ട് ചെയ്തതോടെ ടെലഗ്രാം ഇത് നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ആരാണെന്ന വിവരം ടെലഗ്രാമില്‍ നിന്നും ശേഖരിച്ചു വരികയാണ്.

അറസ്റ്റ് ഉണ്ടാവും

അറസ്റ്റ് ഉണ്ടാവും

അ‍ഡ്മിന്‍മാരെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുമെന്ന് സൈബര്‍ ഡോം അറിയിച്ചു. ഇതിന് പരിഹാരമായി മാതാപിതാക്കള്‍ അടക്കമുള്ളവര്‍ ഇക്കാലയളവിലെ കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശമാണ് സൈബര്‍ ഡോം മുന്നോട്ട് വെക്കുന്നത്.

 ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത് ആശങ്ക വേണ്ട... ഗള്‍ഫ് തകരില്ല; 2021 ല്‍ ശക്തമായി തിരിച്ചു വരും, ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത്

 വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന് വിജിലന്‍സ് കേസ് എടുക്കാന്‍ വെല്ലുവിളിച്ചത് കെഎം ഷാജി തന്നെ; കേസ് എടുത്തപ്പോള്‍ വേട്ടയാടലെന്ന്

ഐടി കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് കേന്ദ്രം: 20 മുതൽ ഇളവ്ഐടി കമ്പനികൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് കേന്ദ്രം: 20 മുതൽ ഇളവ്

English summary
cyber crime: 150 people were identified in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X