കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ തട്ടിപ്പ്‌: യുവാവിന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും തട്ടിയെടുത്തത്‌ 60300 രൂപ

Google Oneindia Malayalam News

ആലപ്പുഴ: ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ യുവാവിന്റെ 60300 രൂപ തട്ടിയെടുത്ത്‌ സൈബര്‍ തട്ടിപ്പുകാര്‍. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സോനല്‍ സെബസ്‌റ്റിയനാണ്‌ സൈബര്‍ തട്ടിപ്പിനിരയായി ഇത്രയും പണം നഷ്ടപ്പെട്ടത്‌. വ്യാഴാഴ്‌ച്ച പുലര്‍ച്ചയോടെയായിരുന്നു സോനലിന്റെ ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്നും തട്ടിപ്പുകാര്‍ പണം അപഹരിച്ചത്‌.

രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ്‌ സോനല്‍ തട്ടിപ്പ്‌ നടന്ന വിവരമറിയുന്നത്‌. ഇന്റര്‍ നാഷ്‌ണല്‍ ഓണ്‍ലൈന്‍ യൂസേജ്‌ സംവിധാനം ആക്ടിവേറ്റ്‌ ചെയ്‌തായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രെഡിറ്റ്‌ കാര്‍ഡിന്റെ പാസ്‌ വേര്‍ഡ്‌ മാറ്റാനുള്ള ഒടിപിയും പാസ്‌ വേര്‍ഡ്‌ മാറ്റിയ എസ്‌എംഎസ്‌ുമെല്ലാം ഫോണില്‍ വന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ക്രെഡിറ്റ്‌്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പോളണ്ടിലെ വെബ്‌സൈറ്റില്‍ നിന്നും ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നും പര്‍ച്ചേര്‍സ്‌ നടത്തിയതായി എസ്‌എംഎസ്‌ വന്നത്‌. പുലര്‍ച്ചെ മൂന്ന്‌ മണി മുതല്‍ ഏതാനും മിനിറ്റുകള്‍ ഇടവേളയിലാണ്‌ ഈ എസ്‌എംഎസുകളെല്ലാം വന്നത്‌. ഉറങ്ങുകയായിരുന്നതിനാല്‍ എസ്‌എംഎസ്‌ വന്നപ്പോള്‍ സോനല്‍ കണ്ടതുമില്ല.

cyber

പണം നഷ്ടപ്പെട്ടെന്ന്‌ മനസിലായതോടെ ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച്‌ കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്‌തതായി സോനല്‍ പറഞ്ഞു. സംഭവത്തില്‍ കേസ്‌ നല്‍കാമെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചതായും ആലപ്പുഴ സൈബര്‍ സെല്ലില്‍ താന്‍ നേരിട്ട്‌ പരാതി നല്‍കിയിട്ടുണ്ടെന്നും സോനല്‍ വ്യക്തമാക്കി. സംസ്ഥാനത്ത്‌ അനുദിനം നിരവധി സൈബര്‍ തട്ടിപ്പ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെയാണ്‌ ചേര്‍ത്തല സ്വദേശിയായ യുവാവിനും തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്‌.

Recommended Video

cmsvideo
Hatred comment on meenakshi's birthday wishing post for prithviraj

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
cyber crime: young man lose 60k rupees from his credit card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X