'അവൾ പിഴ എന്നും അഴിഞ്ഞാട്ടക്കാരിയെന്നും നിങ്ങൾ ഛർദ്ദിക്കും,വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ';സിൻസി
കൊച്ചി: നടി ഭാവനയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷവിമശനവുമായി സിൻസി അനിൽ. വിമർശനം ഉന്നയിച്ചയാളുടെ പേരെടുത്ത് പറയാതെയാണ് സിൻസിയുടെ മറുപടി.'അവൾ പിഴ ആണെന്നും അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങൾ ഛർദ്ദിച്ച് കൊണ്ടേ ഇരിക്കും. വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ.നിങ്ങൾ തുടർന്നോളൂ. പക്ഷെ,അവളുടെ മുഖം കാണുമ്പോൾ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യ ഹൃദയങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അവൾ ഇങ്ങനെ ജയിച്ചു തന്നെ നില്കും',സിൻസി അനിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നിങ്ങൾ ചെയ്യുന്നത് തുടർന്നു കൊണ്ടേ ഇരിക്കുക.പറ്റാവുന്നത്ര അപമാനിച്ചു കൊണ്ടേ ഇരിക്കുക.ഭർത്താവോ മക്കളോ തിരിഞ്ഞു നോക്കാത്ത നിങ്ങള്ക്ക് അവളുടെ ചലനങ്ങൾ പോലും അലോസരമുണ്ടാക്കും.കാരണം മറ്റൊന്നുമല്ല.തന്റെ ജീവിതത്തിൽ നല്ലതൊന്നും പറയാനില്ലാത്തതിന്റെ കടുത്ത അസൂയ തന്നെയാണ്.
അവളുടെ നോട്ടത്തിലും ചിരിയിലും വസ്ത്രധാരണത്തിലും നിങ്ങള്ക്ക് അശ്ലീലം തോന്നും.കാരണം ഞാൻ കണ്ടിടത്തോളം നിങ്ങളെക്കാൾ വലിയ അശ്ലീലം ഈ ഭൂമിയിൽ ഉണ്ടാവില്ല. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടാൻ എന്തും കാണിക്കുന്ന നിങ്ങള്ക്ക് അവളുടെ വിജയങ്ങൾ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകും.
അവൾ പിഴ ആണെന്നും അവൾ അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങൾ ശര്ധിച്ചു കൊണ്ടേ ഇരിക്കും. വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ.നിങ്ങൾ തുടർന്നോളൂ.
പക്ഷെ.അവളുടെ മുഖം കാണുമ്പോൾ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യഹൃദയങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അവൾ ഇങ്ങനെ ജയിച്ചു തന്നെ നില്കും', പോസ്റ്റിൽ പറഞ്ഞു.
ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം ഇതിനെതിരെ നടിയും രംഗത്തെത്തിയിരുന്നു. ടോപിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും പുതിയ ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു. എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാൻ വരുന്ന ചിലരുണ്ടെന്നും അവർക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം അവർക്ക് അതിൽ സന്തോഷം ലഭിക്കുന്നെങ്കിൽ ആയിക്കോട്ടെയെന്നും നടി പറഞ്ഞിരുന്നു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നടൻ. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ ആയിരുന്നു നടിയുടെ അവസാന മലയാള സിനിമ.












Click it and Unblock the Notifications