Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേടി സൂപ്പർ സ്റ്റാർ', 'മേപ്പടിയാൻ' പോസ്റ്റ് കാണാനില്ല, മഞ്ജു വാര്യർക്ക് എതിരെ സൈബർ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന ചിത്രത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. സംഘപരിവാറിനെ വെള്ളപൂശുന്നതാണ് ചിത്രം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

അതിനിടെ മേപ്പടിയാനുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടത്തുകയാണ് ഒരു കൂട്ടര്‍.

1

മേപ്പടിയാന്‍ സിനിമയ്ക്ക് ആശംസ അര്‍പ്പിച്ച് കൊണ്ട് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് നീക്കം ചെയ്തു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം താരത്തിന് എതിരെ സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്. മഞ്ജു വാര്യരുടെ പോസ്റ്റ് മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലെ വീഡിയോ സോംഗ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ കമന്റ് സെക്ഷനിലാണ് നിരവധി പേര്‍ സൈബര്‍ ആക്രമണവുമായി എത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും നട്ടെല്ല് വാഴപ്പിണ്ടി ആണെന്നത് അടക്കമുളള ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി എടുത്ത് വെക്കൂ എന്നുളള പരിഹാസങ്ങളും കമന്‌റിലുണ്ട്.

3

മഞ്ജു വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. ചില കമന്റുകൾ നോക്കാം:

* ''മഞ്ജു ചേച്ചി ഒരിക്കലും മറ്റുള്ളവരെ പേടിച്ചു ഡിലീറ്റ് ചെയ്യില്ല നിങ്ങൾ ഈ പേജിൽ ചെക്ക് ചെയ്താൽ കാണാം ഒരു പ്രൊമോഷൻ പോസ്റ്റർ ഉണ്ടാകില്ല അവർ അഭിനയിക്കുന്നത് ഒഴിച്ച്..''

* ''നിങ്ങൾ അവരെ തെറ്റ് ധരിച്ചിരിക്കാണ് അവർ എത്രെയോ പ്രൊമോഷൻ പോസ്റ്റർ ഇടാറുണ്ട് അതൊക്കെ കുറച്ചു ദിവസം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്തു കാണാറുണ്ട് നിങ്ങൾ ഈ പറയുന്ന പോലെയാണെകിൽ എത്രയോ തവണ ഇവർ മേപ്പടിയാൻ സ്റ്റോറി ഇട്ടിരുന്നു ഇസ്റ്റാഗ്രാമിൽ ഇനി നോക്കിക്കോ കുറച്ചു ഡേയ്‌സ് കഴിഞ്ഞാൽ ഈ പോസ്റ്റും അവർ ഡിലീറ്റ് ചെയ്യും...''

4

* ''സ്വന്തം ഫിലിം പ്രൊമോഷൻ ആണ് അത് ഒരാളെ കൂട്ടത്തോടെ വന്നു വിമർശിക്കുമ്പോൾ ആലോചിക്കണം ഒന്ന് നിങ്ങൾ രണ്ടു നല്ല സുഹൃത്തുക്കളെ ആണ് തെറ്റിക്കാൻ ശ്രമിക്കുന്നത് മേപ്പടിയാൻ എന്ന നല്ല ഫിലിമിനെ ഒരിക്കലും അവർ മോശം ആക്കാൻ കൂട്ടുനിൽക്കില്ല നിലവിൽ മലയാളം സിനിമ വളരാൻ ആഗ്രഹിക്കുന്ന ഒരാളാണ് മഞ്ജുച്ചേച്ചി പിന്നെ എങ്ങിനെ അവർ ഒരു നല്ല സിനിമക്കു എതിരെ ആകും?''

* ''മട്ടാഞ്ചേരി ടീമിനെ പേടിച്ചു പോസ്റ്റ്‌ മുക്കുന്ന സ്വയം പ്രഖ്യാപിത ലേഡി സൂപ്പർസ്റ്റാർനേക്കാൾ, നട്ടെല്ല് പണയം വെക്കാതെ മലയാളസിനിമയിൽ നെഞ്ച് വിരിച്ചു നിക്കുന്ന Unni Mukundan ഇഷ്ടം''

Recommended Video

cmsvideo
    കോളേജ് ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ മറുപടി | FilmiBeat Malayalam
    5

    * ''മട്ടാഞ്ചേരി സിനിമാ മാഫിയയുടെ ഭീഷണി ഭയന്ന് മേപ്പടിയാൻ പോസ്റ്റ്‌ നൈസായി മുക്കി #മഞ്ജുവാര്യർ... അകത്തളങ്ങളിൽ ലേഡി സൂപ്പർസ്റ്റാറാണ്.. പക്ഷെ പെട്ടിക്കടയിൽ നട്ടെല്ല് വാങ്ങിക്കാൻ കിട്ടില്ലല്ലോ''.

    * ''ഇത് ഭാരതമാണ് .. കേരളം നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ വെറും ഒരു കുഞ്ഞു സംസ്ഥാനം. നീ ഒക്കെ വെറും ചെമ്മീൻ എത്ര ചാടിയാലും അവസാനം ചട്ടീൽ തന്നെ''.

    * ''കയ്യിൽ കാശ് ഉണ്ടേൽ ആർക്കും പ്ലാസ്റ്റിക് സർജറി നടത്തി മുഖം നന്നാക്കാം..പക്ഷെ നട്ടെല്ല് അത് ജന്മനാ കിട്ടേണ്ടതാണ് മാറ്റി പിടിപ്പിക്കാൻ കഴിയില്ല''

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+