സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്, മൊഴി രേഖപ്പെടുത്തി
കോഴിക്കോട് : മീഡിയ വണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത് . ലൈംഗിക ചുവയോടുള്ള അധിക്ഷേപം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് . അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട് . മീഡിയ വണ്ണിനെതിരെ തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും .

സ്മൃതി പരുത്തിക്കാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചാരണങ്ങളാണ് നടന്നത്. ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത് . ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐ പി സി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐ പി സി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ സ്മൃതി പരുത്തിക്കാടിന്റെ മൊഴി രേഖപ്പെടുത്തി .

അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ കൂടെ ചുമത്തിയേക്കും. സ്മൃതി പരുത്തിക്കാടിനെതിരെ മോശം പരാമര്‍ശങ്ങളുള്ള വീഡിയ പ്രചരിപ്പിച്ചതിന് ന്യൂസ് കഫെ ലൈവ് എന്ന യു ട്യൂബ് ചാനലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും തുടങ്ങി. സ്മൃതി പരുത്തിക്കാട് വ്യക്തിപരമായും മീഡിയവണ്‍ ചാനല്‍ പ്രത്യേകമായും കേസ് ഫയല്‍ ചെയ്യും.

അതേസമയം, ലൈംഗിക അധിക്ഷേപം അടക്കമുളള അശ്ലീല പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമടക്കം സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത്. സ്മൃതി പരുത്തിക്കാടിനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതികരിച്ച് രംഗത്തെത്തിയത്.

മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ നടത്തുന്നത് നികൃഷ്ടമായ അധിക്ഷേപമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പ്രതികരിച്ചു . മീഡിയാ വണ്‍ ചാനലിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന്റെ മറ്റൊരു ലക്ഷ്യം വര്‍ഗ്ഗീയ വിഷം ചീറ്റലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും പിരി ഇളകിയത് ഈ സംലത്തിന് തന്നെയാണ്. ഈ വൃത്തികെട്ടവന്‍മാര്‍ക്കെതിരെ നിയമത്തിലെ പരിമിതി പറഞ്ഞ് നടപടി എടുക്കാതിരിക്കുന്നത് അതിലും വലിയ വൃത്തികേടാണ് . കര്‍ശനമായ നിയമനടപടിക്ക് ബന്ധപ്പെട്ടവരും സര്‍ക്കാരും തയ്യാറാവണമെന്ന് ഹര്‍ഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്മൃതി പരുത്തിക്കാടിനും ആര്യാ രാജേന്ദ്രനും എതിരെ നടക്കുന്ന തോന്ന്യാസ പ്രചാരണങ്ങള്‍ അതിര് വിട്ടതാണ്. സംവിധാനങ്ങള്‍ ഇടപെട്ട് നടപടി സ്വീകരിക്കേണ്ടതാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തകയും ധീരയുമായ സ്ത്രീയാണ് സ്മൃതി പരുത്തിക്കാടെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ആത്മവിശ്വാസമോ ആത്മാഭിമാനമോ സ്വയം ബഹുമാനമോ ഇല്ലാത്ത ചില പമ്പരവിഡ്ഢി പുരുഷന്മാരുടെ അറു വഷളന്‍ വായാടിത്തം കേട്ടാല്‍ ഉടഞ്ഞു പോകുന്ന ഒന്നും സ്മൃതിക്കെന്നല് ല, അവരോട് കൈകോര്‍ക്കുന്ന ഒരു സ്ത്രീക്കുമില് ല.
ഈ നാണമില്ലാത്ത കൂട്ടങ്ങളുടെ തലക്കു മുകളിലൂടെ ചവിട്ടിക്കടന്നു പോകാനാണ് പ്രകൃതി ഉറച്ച പാദങ്ങളും ഉയര്‍ന്ന ശിരസ്സും അധ്വാനശേഷിയും ചിന്താ ശക്തിയും ബുദ്ധിയും വകതിരിവും കുറച്ചധികമായി പെണ്ണിനു തന്നിരിക്കുന്നത്. അത് ഈച്ചകളോട് യുദ്ധം ചെയ്ത് വേസ്റ്റാക്കാനുള്ളതല്ല - ശാരദക്കുട്ടി കുറിച്ചു .












Click it and Unblock the Notifications