കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പത് നോമ്പുകാര്‍ക്ക് ഇത്തവണ 'സൈബര്‍ നോമ്പും'

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: വിശ്വാസത്തിന്റെ പേരില്‍ നോമ്പെടുക്കുന്നവരാണ് മിക്കവരും. അത് പല മതങ്ങളിലും പല തരത്തിലായിരിക്കും എന്ന് മാത്രം.

ഇപ്പോള്‍ ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിലാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു നോമ്പ് കൂടി ഇത്തവണ ഉണ്ടാകും. അതാണ് സൈബര്‍ നോമ്പ്.

Cyber Fasting

ഓര്‍ത്തഡോക്‌സ് സഭയാണ് വിശ്വാസികളോട് സൈബര്‍ നോമ്പ് എടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു ദിവസമല്ല, രണ്ട് ദിവസം സൈബര്‍ നോമ്പെടുക്കണം. പെസഹ ദിനത്തിലും ദു:ഖ വെള്ളി ദിനത്തിലും എടുക്കണം.

എന്താണ് ഈ സൈബര്‍ നോമ്പ് എന്നല്ലേ... മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്- സ്വിച്ച് ഓഫ് ചെയ്യണം- കമ്പ്യൂട്ടര്‍ ഉപയോഗിക്കരുത്, ടിവി കാണരുത്. പെസഹ വ്യാഴത്തിന്റെ അന്ന് വൈകീട്ട് ആറ് മണിത മുതല്‍ ദു:ഖവെള്ളി ദിവസം വൈകീട്ട് ആറ് മണി വരെയാണ് ഈ നോമ്പെടുക്കേണ്ടത്. രണ്ട് ദിവസം ഉണ്ടെങ്കിലും 24 മണിക്കൂര്‍ സൈബര്‍ നോമ്പെടുത്താല്‍ മതി.

പുതിയ തലമുറ മൊബൈല്‍ ഫോണിലും, കമ്പ്യൂട്ടറിലും, ടിവിയിലും ഒക്കെ അഭിരമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടി ആവിഷ്‌കരിക്കുന്നതെന്നാണ് സഭാ അധികൃതര്‍ പറയുന്നത്.

English summary
Cyber Fasting for Orthodox Christians this time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X