കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ തട്ടിപ്പിന്റെ ഇരകള്‍ ഭൂരിഭാഗവും മലയാളികള്‍, പ്രൊഫഷണല്‍ ബിരുദധാരികള്‍ വരെ പട്ടികയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സൈബര്‍ തട്ടിപ്പിന് ഇരകള്‍ ഭൂരിഭാഗവും മലയാളികളാണെന്നു പോലീസ്. ഡല്‍ഹി, ബാംഗ്ലൂര്‍, ജാംതാര തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ തട്ടിപ്പുകള്‍ കൂടുതലായും അരങ്ങേറുന്നത് എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകള്‍ ആവുന്നത് വിദ്യാസമ്പന്നരെന്ന് പറയുന്ന മലയാളികള്‍ ആണെന്നാണു ഇതുസംബന്ധിച്ചു അന്വേഷണം നടത്തുന്ന പോലീസ് പറയുന്നത്.

ഇതെന്ത് ചക്കയാണെടോ...!!! ചക്കയെ കുറിച്ച് അങ്ങനെ വെറുതേ പറയാന്‍ വരട്ടേ; ജാക്ക് ഫ്രൂട്ട് എന്ന രാജാവ്!
പ്രൊഫഷണല്‍ ബിരുദധാരികള്‍ വരെ പട്ടികയിലുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രലോഭനങ്ങളില്‍ വീഴുന്ന മലയാളികളെ വേഗം വഞ്ചിക്കാമെന്നതാണ്തട്ടിപ്പുകാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. പിടിക്കപ്പെടാന്‍ സാധ്യത കുറവെന്നതും പിടിക്കപ്പെട്ടാലും ജാമ്യം ലഭിക്കാന്‍ കേരളത്തില്‍ സാധ്യത
കൂടുതലാണെന്നതുമാണ് മറ്റൊരു കാരണം. ഇപ്പോള്‍ വന്‍ ഇടപാടുകളടക്കം ബാങ്ക് അക്കൗണ്ടിലൂടെ നടക്കുന്നതും ഇവര്‍ക്ക് തട്ടിപ്പിന് കൂടുതല്‍
സഹായകമാവുന്നുണ്ട്.

 cyber
എ ടി എം തട്ടിപ്പ്: ജാര്‍ഖണ്ഡ് സ്വദേശിയായ രണ്ടാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വെരിഫിക്കേഷനെന്നും മറ്റും പറഞ്ഞ് വിവിധ ബാങ്കുകളുടെ ഹെഡ് ഓഫീസുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ ടി എം കാര്‍ഡ്നമ്പറും ഒ ടി പി വിവരങ്ങളും ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘത്തിലെ ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ടലി (22)നെ മലപ്പുറത്തെ പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ജയിലില്‍ സമാനമായ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. വരികയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനും കസ്റ്റഡിയില്‍ വാങ്ങും.

നേരത്തെ മുഖ്യപ്രതി ആശാദേവിയെ(45) ജാര്‍ഖണ്ഡില്‍ നിന്നും അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. സമാനമായ കേസില്‍ കേരളത്തില്‍ തന്നെ ആദ്യമാണ് പ്രതികള്‍ പിടിയിലാവുന്നത്. കഴിഞ്ഞ നവബറിലാണ്കേസിനാസ്പദമായ സംഭവം. മഞ്ചേരി സ്വദേശിയായ യുവാവിനെ പ്രതികള്‍ വിളിച്ച് എ ടി എം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നിങ്ങളുടെ എ ടി എം കാര്‍ഡ് ബ്ലോക്ക് ആയിട്ടുണ്ടെന്നും അത് അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി ഇപ്പോള്‍ ഫോണിലേക്ക് വന്ന ഒ ടി പി നമ്പര്‍ പറഞ്ഞ് തരണമെന്നും

ആവശ്യപ്പെട്ടത് വിശ്വസിച്ച പരാതിക്കാരന്‍ പറഞ്ഞുകൊടുക്കുകയും അതോടെ പരാതിക്കാരന്റെ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയുമായിരുന്നു. മഞ്ചേരി ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പി. ബൈജു, എന്‍.എം. അബ്ദുല്ല ബാബു, എസ്.എ. മുഹമ്മദ് ഷാക്കിര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!

കോഴിക്കോട്ട് ആവാസ് പദ്ധതിയില്‍ ചേര്‍ന്നത് 20000 ലേറെ മറുനാടന്‍ തൊഴിലാളികള്‍കോഴിക്കോട്ട് ആവാസ് പദ്ധതിയില്‍ ചേര്‍ന്നത് 20000 ലേറെ മറുനാടന്‍ തൊഴിലാളികള്‍

English summary
cyber frauding victims are malayaless;professionals also included in victim list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X