കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ-രാഷ്ട്രീയ പ്രമുഖരെ ലക്ഷ്യമിട്ട് സൈബര്‍ ക്വട്ടേഷന്‍; ഒന്നും ചെയ്യാനാകാതെ പോലീസ്

നൂറിലേറെ യുവതികളാണ് വ്യക്തിഹത്യയെ തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസില്‍ മാസങ്ങള്‍ക്കിടെ പരാതി നല്‍കിയത്.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സൈബര്‍ ക്വട്ടേഷങ്ങള്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ഇരകളാകുന്നത്. നൂറിലേറെ യുവതികളാണ് വ്യക്തിഹത്യയെ തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസില്‍ മാസങ്ങള്‍ക്കിടെ പരാതി നല്‍കിയത്.

പരാതികള്‍ ഏറെ ലഭിച്ചെങ്കിലും ആറ് കേസുകളില്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാന്‍ പോലീസിനായത്. ഐടി നിയമം ഭേദഗതി ചെയ്തതാണ് പോലീസിനെ അങ്കലാപ്പിലാക്കുന്നത്. ഐടി നിയമത്തിലെ 66(എ) വകുപ്പും പോലീസ് നിയമത്തിലെ 118(ഡി) വകുപ്പും ഒരു വര്‍ഷം മുമ്പ് റദ്ദാക്കിയിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

അപകീര്‍ത്തിപ്പെടുത്താന്‍

അപകീര്‍ത്തിപ്പെടുത്താന്‍

ഏതെങ്കിലും വ്യക്തിയെ ഫേസ്ബുക്കിയൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സൈബര്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയാണ് ചെയ്യുന്നത്.

എസ്‌കോര്‍ട്ട് സേവനങ്ങള്‍

എസ്‌കോര്‍ട്ട് സേവനങ്ങള്‍

ലക്ഷങ്ങളാണ് പ്രതിഫല തുക. ലക്ഷ്യം വയ്ക്കുന്ന യുവതികളുടെ ചിത്രങ്ങളും വിലാസവും എസ്‌കോര്‍ട്ട് സേവനങ്ങല്‍ക്ക് ലഭ്യമാണെന്ന് കാണിച്ച് ക്ലാസിഫെഡ്‌സ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും.

യുവതിയുടെ ചിത്രങ്ങള്‍

യുവതിയുടെ ചിത്രങ്ങള്‍

തുടര്‍ന്ന് ലൊക്കാന്റോ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ അശ്ലീല ചുവയോടെ യുവതികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് സൈബര്‍ വിദഗ്ധരായ വിരുതന്മാരുടെ ക്രൂര വിനോദം.

കേസെടുക്കാന്‍

കേസെടുക്കാന്‍

ഐടി നിയമത്തിലെ 66(എ) വകുപ്പും പോലീസ് നിയമത്തിലെ 118(ഡി) വകുപ്പും ഒരു വര്‍ഷം മുമ്പ് റദ്ദാക്കിയതാണ് സൈബര്‍ ക്വട്ടേഷന്‍ സംഘത്തെ വലയിലാക്കാന്‍ പോലീസിന് സാധിക്കാതെ വരുന്നത്.

English summary
Cyber quotation mafia in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X