കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബർ അതിക്രമം; ഓർഡിനൻസ് പരിധിയിൽ മാധ്യമങ്ങളെയും ഉൾപ്പെടുത്താനുള്ള തീരുമാനം ദൗർഭാഗ്യകരം:കെയുഡബ്ല്യൂജെ

Google Oneindia Malayalam News

തിരുവനന്തപുരം: സൈബർ അതിക്രമങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ടുവരുന്ന ഒാർഡിനൻസ് പരിധിയിൽ മാധ്യമങ്ങളെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി. അധികാരികൾക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനൽ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകൾ ബോധപൂർവമോ അല്ലാതെയോ ഇൗ ഭേദഗതിയിൽ ഉൾപ്പെടുന്നതായി മനസ്സിലാക്കുന്നു.

ഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചുഇടുക്കിയില്‍ ഞെട്ടി ജോസ് കെ മാണി; 300ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്, ജനപ്രതിനിധി രാജിവെച്ചു

അപകീർത്തി കേസുകളിൽനിന്നു വ്യത്യസ്തമായി, ഏതൊരാൾക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകൾ ഏതു വാർത്തയുടെ പേരിലും മാധ്യമ പ്രവർത്തകർ കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും ക്രിമിനൽ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാർത്തകൾക്കു പൊലീസ് കൂച്ചുവിലങ്ങിടുന്ന ഇൗ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

pic

ഏതു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ പൊലീസ് അതിന് തടയിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായേ കാണാനാവൂ. മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള അധികാരം പൊലീസിനെ ഏൽപ്പിച്ചാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ വലുതുമാണ്. ആയതിനാൽ ഇൗ നിയമ ഭേദഗതിയുടെ പരിധിയിൽനിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോടും സർക്കാറിനോടും അഭ്യർഥിക്കുന്നുവെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

English summary
Cyber violence; The decision to include the media in the limits of the ordinance is unfortunate: KuWJ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X