കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റില്‍ മലയോര മേഖലയില്‍ വ്യാപകകൃഷി നാശം

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: മലയോര മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ വന്‍കൃഷിനാശം. നിരവധി കര്‍ഷകരുടെ കൃഷികള്‍ കാറ്റില്‍നശിച്ചു.

ജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയെന്നത് പച്ചക്കള്ളം! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തെറ്റായ വിവരങ്ങൾജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയെന്നത് പച്ചക്കള്ളം! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തെറ്റായ വിവരങ്ങൾ

പശുക്കടവ് മീന്‍പറ്റിമലയില്‍ ചാലുങ്കര രാജന്‍, തൊട്ടിയില്‍ ജോസ്, മലേപറമ്പില്‍ തോമസ്, ബീന തൊട്ടിയില്‍ എന്നിവരുടെ സ്ഥലങ്ങളിലെ നേന്ത്രവാഴത്തോട്ടം കാറ്റില്‍ നശിച്ചു. മലേപറമ്പില്‍ തോമസിന്റെ ഗ്രാമ്പൂ തോട്ടവും നശിച്ചു. പൊയിലോംചാലില്‍ ഏര്‍ത്തേടത്ത് പ്രഭാകരന്റെ ആയിരത്തോളം വാഴകള്‍ കാറ്റില്‍ നിലംപൊത്തി. പൊയിലോംചാല്‍, ചാപ്പന്‍തോട്ടം, മുറ്റത്തെപ്ലാവ് പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു.

vazhathottam

നരിപ്പറ്റ പഞ്ചായത്തിലെ താവുള്ളകൊല്ലിയില്‍ കുടുംബശ്രീ യൂണിറ്റിന്റെ 175 വാഴകള്‍ കാറ്റില്‍ നശിച്ചു. വേരങ്ങോളി മാതുവിന്റെ വീട് മരംവീണ് തകര്‍ന്നു. കരിങ്ങാട്, ഒടേരിപ്പൊയില്‍ ഭാഗത്തും വലിയ തോതില്‍ കൃഷിനാശമുണ്ടായി. പശുക്കടവ് തെക്കയില്‍ മൈക്കിളിന്റെ വീടിന്റെ അടുക്കള ഭാഗം ചുഴലിക്കാറ്റില്‍ മരംവീണ് തകര്‍ന്നു.

English summary
cyclone affected cultivation in hilly areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X