കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ജൂൺ അഞ്ച് മുതൽ കാലവർഷം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അംഫാൻ ചുഴലിക്കാറ്റ് ഭീതി!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയെ അപേക്ഷിച്ച് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ മാറാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ജൂൺ ഒന്നിനാണ് കേരളത്തിൽ സാധാരണ ഗതിയിൽ കാലവർഷം ആരംഭിക്കുന്നത്. സാധാരണയിൽ കവിഞ്ഞ മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുകയെന്ന് കാലാവസ്ഥാ വിദഗ്ധരെ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. കൊറോണ വൈറസ് ഭീതി നിലനിൽക്കെ കാലവർഷക്കെടുതി കൂടി വരുന്നത് കേരളത്തിന് വെല്ലുവിളിയുയർത്തും. എന്നാൽ ഇതിനുള്ള മുന്നൊരുക്കങ്ങളും പദ്ധതികളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനംഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനം

എന്നാൽ മെയ് 28ന് തന്നെ കേരളത്തിൽ കാലവർഷം തുടങ്ങുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമാറ്റ് പ്രവചിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപമെടുത്ത ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം കണക്കിലെടുത്താണ് ഈ നിരീക്ഷണം. ന്യൂനമർദ്ദം മൂലം മൺസൂൺ മഴമേഘങ്ങൾ നേരത്തെ തന്നെ കേരളത്തിലേക്കെത്തുമെന്നാണ് സ്കൈമാറ്റിന്റെ വിലയിരുത്തൽ.

 rains-in-delhi2-

ആൻഡമാനിൽ മെയ് 22ന് കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡമാനിൽ നിന്ന് ശ്രീലങ്ക വഴിയാണ് മൺസൂൺ കേരളത്തിലേക്ക് എത്തുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ബംഗാൾ ഉൾക്കടലിൽ നിലവിൽ ന്യൂനമർദ്ദം രൂപമെടുത്തിട്ടുണ്ട്. ശനിയാഴ്ചയോടെ ന്യൂനമർദ്ദം അംഫാൻ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് പുറമേ ബംഗാൾ ഉൾക്കടലിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
കാലവർഷം ജൂൺ അഞ്ചിന്; വേനൽ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 25നും ജൂൺ എട്ടിനുമിടയിലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത്. 2017ലും 2018ലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം അനുസരിച്ച് തന്നെയാണ് മൺസൂൺ ആരംഭിക്കുന്നത്. യഥാക്രമം മെയ് 30നും 28നുമാണ് മൺസൂൺ ആരംഭിക്കുന്നത്. 2019ലെ പ്രവചനം ജൂൺ ആറിന് കേരളത്തിൽ മഴ ആരംഭിക്കുമെന്നായിരുന്നു എന്നാൽ രണ്ട് ദിവസം പിന്നിട്ട ശേഷമാണ് മൺസൂൺ ആരംഭിക്കുന്നത്.

പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

നിര്‍മ്മലാ സീതാരാമനെ പൊളിച്ചടുക്കി പി ചിദംബരം; കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകളില്‍ വൈരുദ്ധ്യംനിര്‍മ്മലാ സീതാരാമനെ പൊളിച്ചടുക്കി പി ചിദംബരം; കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകളില്‍ വൈരുദ്ധ്യം

English summary
Cyclone Amphan May Not Enter Kerala, From May 28 Onwards Southwest Monsoon Expected:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X