ബിപോർജോയ് ചുഴലിക്കാറ്റ്: ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റണണമെന്ന് പ്രധാനമന്ത്രി
ഡൽഹി; ബിജോർപോയ് ഗുജറാത്ത്-പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. അപകടസാദ്ധ്യതയുള്ള പ്രദശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കുന്നതിനും വൈദ്യുതി, വാർത്താവിനിമയം , ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അവശ്യ സേവനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അധികൃതരോട് നിർദ്ദേശിച്ചു.
അവശ്യസേവനങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും കൊക്കൊള്ളണം. മൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം.ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ മാണ്ഡ്‌വിക്കും(ഗുജറാത്ത്) കറാച്ചിക്കും (പാകിസ്ഥാന്‍) ഇടയിൽ ജഖാവു തുറമുഖത്തിന് സമീപം (ഗുജറാത്ത്) അതിതീവ്ര ചുഴലിക്കാറ്റായി കരയിലേയ്ക്ക് കടക്കുമെന്നാണ് കാലവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 125-135 കി.മീ മുതല്‍ 145 കി.മീ വരെ വേഗതയില്‍ കാറ്റ് വീശുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ഇത്.
ജൂണ്‍ 14-15 തീയതികളില്‍ ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നിവ ഉള്‍പ്പെടുന്ന തീരദേശ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും ഗുജറാത്തിലെ പോര്‍ബന്തര്‍, രാജ്‌കോട്ട്, മോര്‍ബി, ജുനഗര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
സ്ഥിതിഗതികള്‍ 24മണിക്കൂറും അവലോകനം ചെയ്യുന്നുണ്ടെന്നും സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം യോഗത്തില്‍ അറിയിച്ചു. ബോട്ടുകള്‍, മരം മുറിക്കുന്ന യന്ത്രങ്ങള്‍, ടെലികോം ഉപകരണങ്ങള്‍ തുടങ്ങിവയോടെ ദേശീയ ദുരന്തനിവാരണസേന (എന്‍.ഡി.ആര്‍.എഫ്) യുടെ 12 ടീമുകള്‍ ഇതിനകം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ 15 ടീമുകളെ ആവശ്യംവന്നാല്‍ ഉപയോഗിക്കാനായി നിര്‍ത്തിയിട്ടുമുണ്ട്.
ദുരിതാശ്വാസം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ തീരദേശ സേനയും നാവികസേനയും കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സ്‌യൂണിറ്റുകളും വ്യോമസേനയും, ബോട്ടുകളും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും വിന്യാസിക്കുന്നതിന് സജ്ജമായി ഒരുങ്ങി നില്‍ക്കുന്നുണ്ട്. നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും തീരത്ത് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ദുരന്ത നിവാരണ സംഘങ്ങളും മെഡിക്കല്‍ ടീമുകളും സജ്ജമാണെന്നും യോഗത്തിൽ അധികൃതർ അറിയിച്ചു.
യോഗത്തില്‍ ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications