'ഫാനി' ചുഴലിക്കാറ്റ് തമിഴ്നാട്ടില്ലേക്ക്! കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
ശ്രീലങ്കയുടെ തെക്ക് കിഴക്ക് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തേക്ക് എത്താന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് കേരളത്തില്‍ നേരിട്ട് ബാധിക്കില്ലേങ്കിലും 29,30, മെയ് 1 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 3040 കിലോമിറ്റര്‍ വേഗത്തിലാകും. 30 ന് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് അടുക്കും. ചുഴലിക്കാറ്റായി രൂപപ്പെട്ടില്‍ ഇതിനെ ഫാനി എന്നാണ് വിളിക്കുക. ബംഗ്ലാദേശാണ് ചുഴലിക്കറ്റിന് പേര് നല്‍കിയത്.
വ്യാഴാഴ്ച രാത്രി ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 2.2 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങും. മത്സ്യതൊഴിലാളില്‍ 27 മുതല്‍ കടലില്‍ പകരുതെന്നും പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്ന് കാസര്‍ഗോഡ് ഒഴികെ ഉള്ള ജില്ലകളില്‍ മഴ ലഭിക്കും. ഉച്ച മുതല്‍ സംസ്ഥാനത്ത് ഉടനനീളം ഇടിയും മിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications