ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു! കേരളത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത
Recommended Video
കോഴിക്കോട്: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തും. നാളെ മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വ്യക്തമാക്കി. എട്ട് ജില്ലകളില്‍ ആണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തിങ്കളാഴ്ച മുതല്‍ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഫാനി കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഫാനി ചുഴലിക്കാറ്റ് ആദ്യം തമിഴ്‌നാടിന്റെ തീരത്തേക്കാണ് നീങ്ങുക എന്നതിലാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത ആറ് മണിക്കൂറിനുളളില്‍ അതിതീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറും.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30തോട് കൂടിയാവും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുക. പിന്നീടിതിന് തീവ്രത കൂടുകയും ചെയ്യും. നാളെയോടെ കേരളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഏപ്രില്‍ 28 മുതല്‍ 30 വരെയാണ് ശക്തമായ കാറ്റിന് സാധ്യത. കടലാക്രമണം ശക്തമാകാന്‍ സാധ്യത ഉളളതിനാല്‍ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications