Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗജ വരുന്നത് ഇടുക്കി പാലക്കാട് ജില്ലകളിലൂടെ.... മണിക്കൂറില്‍ 45 കിലോമീറ്ററില്‍ കാറ്റ് വീശാം!!

ഇടുക്കി: വീശിയടിച്ച ഗജ ചുഴലിക്കാറ്റ് കേരള തീരം തൊട്ടു. ഇടുക്കിയിലും ശക്തമായ മഴയുണ്ട്. ഇവിടെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. അതേസമയം കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷമാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ 13. പേരാണ് കൊല്ലപ്പെട്ടത്. 76000 പേരെ ഇതുവരെ ഒഴിപ്പിച്ചു. അതേസമയം നാഗപട്ടണത്ത് സ്ഥിതി അതീവ രൂക്ഷമാണ്. തമിഴ്‌നാട് തീരത്ത് നിന്നാണ് കേരളത്തിലേക്ക് കാറ്റ് വന്നത്. വേളാങ്കണ്ണിയിലും മഴയും കാറ്റും ശക്തമാണ്.

കേരളത്തില്‍ എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കേരളത്തില്‍ കാറ്റ് വീശിയടിക്കുക. തമിഴ്‌നാട്ടില്‍ ഇത് 120 കിലോമീറ്ററായിരുന്നു. കാറ്റിന്റെ വേഗം കുറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിന്റെ വടക്കന്‍ തീരത്താണ് ഗജ അതിശക്തമായി വീശിയടിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തത് ഫലം കണ്ടെന്നാണ് വ്യക്തമാകുന്നത്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നാശം വിതച്ചു

തമിഴ്‌നാട്ടില്‍ നാശം വിതച്ചു

തമിഴ്‌നാട്ടില്‍ ഗജ കനത്ത നാശം വിതച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉള്ള ജനങ്ങള്‍ കേരളത്തിലേക്ക് മാറി താമസിക്കുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വേളാങ്കണ്ണിയിലും കാര്യമായ പ്രശ്‌നങ്ങലുമ്ടായിട്ടുണ്ട്. തഞ്ചാവൂരിലെ പട്ടുകോട്ടയില്‍ വീട് തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. മൊത്തം 13 പേരാണ് ഇതുവരെ ഗജയുടെ താണ്ഡവത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം തമിഴ്‌നാട്ടിലെ ദുരന്ത നിവാരണ സമിതി മത്സ്യത്തൊഴിലാളികള്‍ക്ക് അടക്കം നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വലിയ ഫലം കണ്ടിട്ടുണ്ട്.

ഗജ കേരളത്തിലേക്ക്

ഗജ കേരളത്തിലേക്ക്

ഗജ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി കേരള അതിര്‍ത്തിയിലെത്തും. ഇത് കേരള തീരം തൊട്ടുവെന്നാണ് മനസ്സിലാവുന്നത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെയാണ് കാറ്റ് എത്തുന്നത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതിയില്‍ വരെ കാറ്റ് വീശും. കേരളം കടന്ന് അറബികടലിലെത്തുമ്പോള്‍ ഗജയുടെ വേഗം മണിക്കൂറില്‍ 20 മുതല്‍ 30 വരെ കിലോമീറ്റര്‍ വേഗത്തിലായിരിക്കും.

ശക്തമായ മഴ

ശക്തമായ മഴ

സംസ്ഥാനത്തെ പല ജില്ലകളിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തിലാണ് തമിഴ്‌നാട്ടിലെ അതിരാമപട്ടണത്ത് ഇത് വീശിയത്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ത്ഥത്തില്‍ ഇതിന് പേരിട്ടത് ശ്രീലങ്കയാണ്. കാറ്റ് ന്യൂനമര്‍ദമായി മാറുന്നത് കൊണ്ടാണ് ശക്തമായ മഴ പെയ്യുന്നത്. മുമ്പ് ഒഡീഷയില്‍ വീശിയടിച്ച തിത്‌ലിക്ക് ആ പേര് നിര്‍ദേശിച്ചത് പാകിസ്താനായിരുന്നു. അടുത്ത കാറ്റിന്റെ പേര് നല്‍കുന്നത് തായ്‌ലന്‍ഡ് നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കും.

ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍

ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍

ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി കേരളത്തില്‍ പ്രവേശിച്ചതിന് പിന്നാലെ ഇടുക്കിയില്‍ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. മൂന്നാറിന് സമീപം വട്ടവടയില്‍ ഉരുള്‍പ്പൊട്ടി. രണ്ട് കുടുംബങ്ങളും ഒറ്റപ്പെട്ടു. അതേസമയം മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്. മൂന്നാറിലും കനത്ത മഴ തുടരുന്നു. പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴ മൂന്നാറില്‍ വെള്ളം ഉയരുകയാണ്. ദേശീയപാതിയില്‍ വെള്ളം കയറിയെങ്കിലും, മൂന്നാറില്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല.

പാലം തകര്‍ന്നു

പാലം തകര്‍ന്നു

മാട്ടുപ്പെട്ടി ഡാമിന് സമീപം റോഡില്‍ മണ്ണിടിഞ്ഞ് വീണ് വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു. പന്നിയാര്‍കുട്ടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തോടുകള്‍ കരകവിഞ്ഞൊഴുകി. കൃഷി ഇടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പ്പൊട്ടി വാഹനഗതാഗതം തടസ്സപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസയം കോട്ടയം എറണാകുളം, ജില്ലകളിലും അതിശക്തമായ മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെതര്‍മാന്റെ മുന്നറിയിപ്പ്

വെതര്‍മാന്റെ മുന്നറിയിപ്പ്

തമിഴ്‌നാട് വെതര്‍മാനും ഇത്തരത്തില്‍ മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. മുമ്പ് ഇന്ത്യയില്‍ വീശിയടിച്ച വാര്‍ധ ചുഴലിക്കാറ്റിന് സമാനമാണെന്ന് ഇയാള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ വീശിയടിച്ച കാറ്റ് വൈകീട്ടോടെ കേരളത്തില്‍ എത്തുമെന്നായിരുന്നു വെതര്‍മാന്റെ പ്രവചനം. ഇടുക്കിയില്‍ കനത്ത മഴയുണ്ടാകുമെന്നും ഇയാള്‍ പ്രവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. മൂന്നാറില്‍ അതീവ് സുരക്ഷാ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+