Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുലാബ് ചുഴലിക്കാറ്റ്: കേരളത്തിൽ യെല്ലോ അലേർട്ട്; അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: വടക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുത്തതോടെ ജാഗ്രാനിർദേശവുമായി കാലാവസ്ഥാ വകുപ്പ്. വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ പ്രവചിച്ചിട്ടുള്ള ന്യൂനമർദത്തിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതേസമയം കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമോ അതിശക്തമോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ശക്തിയാർജ്ജിച്ച് വരികയാണ്. ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 17 കിമീ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 26 നു രാവിലെ 08 .30 ഓടെ വടക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെയും സമീപത്തുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉത്കടലിലുമായി 18.4 °N അക്ഷാംശത്തിലും 86 .4 °E രേഖാംശത്തിലും ഗോപാൽപുർ (ഒഡിഷ) തീരത്ത് നിന്ന് ഏകദേശം 180 കി.മീ കിഴക്കു-തെക്കുകിഴക്കും കലിംഗപട്ടണം (ആന്ധ്രാപ്രദേശ് ) തീരത്ത് നിന്ന് ഏകദേശം 240 കി.മീ കിഴക്കു മാറിയാണ് എത്തിയിട്ടുള്ളത്.

heavy-rains2-16

സെപ്റ്റംബർ 26 നു അർധരാത്രിയോടെ ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തു കലിംഗ പട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 95 കി.മീ വേഗതയിൽ വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ചുഴലിക്കാറ്റ് അർധരാത്രിയോടെ പൂർണമായും കരയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-09-2021 മുതൽ 27-09-2021 വരെ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഞായർ, തിങ്കർ ദിവസങ്ങളിൽ ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച ഒഡീഷ, വടക്കൻ ആന്ധ്രപ്രദേശിൻറെ തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 65 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഒഡീഷ തീരങ്ങളിലും വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിലും ഉച്ചമുതൽ അർദ്ധരാത്രി വരെ കാറ്റിന്റെ വേഗത ക്രമേണ വർദ്ധിക്കുകയും 75 മുതൽ 85 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 95 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെസ്റ്റ് ബംഗാൾ തീരങ്ങളിലും വടക്ക്- കിഴക്ക് ബംഗാൾ ഉത്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+