കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റ് ഭീതിയിൽ കേരളം! തീരത്ത് അതീവ ജാഗ്രത, തുറമുഖങ്ങളിൽ മൂന്നാം നമ്പർ അപായ സൂചന...

അടിയന്തരഘട്ടം നേരിടാൻ സജ്ജമായിരിക്കണമെന്ന് ചീഫ് സെക്രട്ടറി എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി.

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ന്യൂന മർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്തെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു.

കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത! തിരുവനന്തപുരത്ത് അടിയന്തര യോഗം, ജാഗ്രതാ നിർദേശം...കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യത! തിരുവനന്തപുരത്ത് അടിയന്തര യോഗം, ജാഗ്രതാ നിർദേശം...

അടിയന്തരഘട്ടം നേരിടാൻ സജ്ജമായിരിക്കണമെന്ന് ചീഫ് സെക്രട്ടറി എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകി. ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നും നിർദേശം നൽകി. അതേസമയം, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവ്വീസുകൾ താൽക്കലികമായി നിർത്തിവച്ചു.

sea

സംസ്ഥാനത്തെ മുഴുവൻ തീരദേശഗ്രാമങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇവയുടെ നിയന്ത്രണം തഹസിൽദാർമാരെ ഏൽപ്പിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തരഘട്ടവും നേരിടാൻ സജ്ജമാകണമെന്ന് കെഎസ്ഇബി ഓഫീസുകൾക്കും അറിയിപ്പ് നൽകി.

ശക്തമായ കടലാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് കേരളത്തിലെ തുറമുഖങ്ങളിൽ മൂന്നാം നമ്പർ അപായ സൂചന ഉയർത്തിരിക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കിലോമീറ്ററാണെങ്കിലാണ് മൂന്നാം നമ്പർ അപായ സൂചന നൽകാറുള്ളത്. വേഗം 60-90 കിലോമീറ്റർ എത്തിയാൽ രണ്ടാം നമ്പർ അപായ സൂചന നൽകും. കേരള തീരത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിയിൽ തീവ്രന്യൂനമർദ്ദം; കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത! കന്യാകുമാരിയിൽ തീവ്രന്യൂനമർദ്ദം; കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത!

രാത്രിയായാൽ മുട്ടിവിളിക്കലും അലർച്ചയും! ജനങ്ങൾ ഭീതിയിൽ... സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കുന്നു...രാത്രിയായാൽ മുട്ടിവിളിക്കലും അലർച്ചയും! ജനങ്ങൾ ഭീതിയിൽ... സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കുന്നു...

കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ! കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

English summary
cyclone and heavy rain warning; security alert issued in coastal areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X