കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ചുഴലിക്കാറ്റ്; രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രമന്ത്രി നിർമ്മാല സിതാരാമൻ കേരളത്തിൽ

രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വ്യോമനാവിക സേന അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമാൻ കേരളത്തിലെത്തി. 4.30 ഒടെ തിരുവനന്തപുരത്തെത്തിയ മന്ത്രിയെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ വ്യോമ, നാവിക സേന ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ ചേർന്നു സ്വീകരിച്ചു.

nirmala seetharaman

രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വ്യോമനാവിക സേന അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. രണ്ടു ദിവസമായിരിക്കും മന്ത്രി സംസ്ഥാനത്തുണ്ടാവുക.

 മേക്കപ്പ് ഇട്ട് ഉറങ്ങാറുണ്ടോ! നിങ്ങളുടെ കണ്ണുകൾ അപകടത്തിൽ... സ്ത്രീകളുടെ അഞ്ച് മോശപ്പെട്ട ശീലങ്ങൾ മേക്കപ്പ് ഇട്ട് ഉറങ്ങാറുണ്ടോ! നിങ്ങളുടെ കണ്ണുകൾ അപകടത്തിൽ... സ്ത്രീകളുടെ അഞ്ച് മോശപ്പെട്ട ശീലങ്ങൾ

ഞായറാഴ്ച പ്രത്യേകം തയാറാക്കിയ ഹെലികോപ്റ്ററില്‍ മന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കും. കന്യാകുമാരിയിലെ ദുരന്തബാധിത സ്ഥലങ്ങളും ചുഴലിക്കാറ്റിന് ഇരയായവരെയും മന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം തിങ്കാളാഴ്ച രാവിലെയാകും മന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തുക. തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂന്തുറ, തുടങ്ങിയ കടലാക്രമണം ഉണ്ടായ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും.

English summary
As the Cyclone Ockhi intensified into a severe cyclonic storm, Union Defence Minister Nirmala Sitharaman on Sunday will visit Thiruvananthapuram. She will also visit Kanyakumari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X