കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖിയില്‍ കുഴഞ്ഞുമറിഞ്ഞ് തമിഴ്‌നാട്; ഉപരോധവുമായി ജനം, ട്രെയിനുകള്‍ റദ്ദാക്കി

  • By Ashif
Google Oneindia Malayalam News

കന്യാകുമാരി: ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ കേരളത്തിന് പുറമെ തമിഴ്‌നാട് സര്‍ക്കാരും തലവേദനയാകുന്നു. കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

1519 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കുഴിത്തുറൈയില്‍ ഇവര്‍ ദേശീയ പാതയും റെയില്‍വേ സ്റ്റേഷനും ഉപരോധിക്കുകയാണ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 5000ത്തിലധികം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

04

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടെത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം. മുഖ്യമന്ത്രി എത്തുംവരെ സമരം തുടരുമെന്നും പ്രക്ഷോഭകര്‍ അറിയിച്ചു.

ഒമ്പത് പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് സമരം നടത്തുന്നത്. പ്രതിഷേധം ശക്തിപ്പെട്ടതോടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

കേരളത്തിലും ദുരന്തബാധിതര്‍ പ്രതിഷേധവുമായി എത്തിയത് സര്‍ക്കാരിന് വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു വിഴിഞ്ഞത്തും പൂന്തുറയിലും പ്രതിഷേധം ഉടലെടുത്തത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

English summary
Okhi Cyclone: Fishermen Protest in Kanyakumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X