കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള തീരത്ത് ആശങ്ക സൃഷ്ടിച്ച് അറബിക്കടലിലെ 'പല്ലി'; സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ലക്ഷദ്വീപിനു സമീപം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം 15-ാം തീയതിയോടെ തീവ്രന്യൂനമർദമായി മാറും

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്ത് ആശങ്ക സൃഷ്ടിച്ച് അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്ര കാലവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ വർഷത്തെ ആദ്യ ചുഴലിയാണ് ഇത്. ടൗട്ടെ എന്ന് പേരിട്ടിരിക്കുന്ന ചുഴലി മെയ് 16-ാം തിയതിയോടെ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

cyclone

മ്യന്മറാണ് ചുഴലിക്കാറ്റിന് ടൗട്ടെ എന്ന് പേര് നൽകിയിരിക്കുന്നത്. ടൗട്ടെ എന്ന വാക്കിനർഥം പല്ലി എന്നാണ്. ഉത്തരേന്ത്യൻ മഹാസമുദ്ര മേഖലയിൽ രൂപം കൊള്ളുന്ന 2021 ലെ ആദ്യത്തെ ചുഴലിക്കാറ്റാണിത്. ലക്ഷദ്വീപിനു സമീപം വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം 15-ാം തീയതിയോടെ തീവ്രന്യൂനമർദമായി മാറും. 16-ാം തീയതി വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും.

വ്യാഴാഴ്ച മുതൽ കടൽ പ്രക്ഷുപ്തമാകും. ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കേരളം, ഗോവ, കർണാടക, മഹാരാഷ്ട്ര തീരങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Maharashtra May Have Over 2,000 Cases Of Black Fungus | Oneindia Malayalamn

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 12 അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. പ്രത്യേക ജാഗ്രത നിര്‍ദേശം

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Cyclone tauktae IMD issues heavy rainfal and tidal wave warning in western coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X