കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൗട്ടെ കേരള തീരം തൊട്ടില്ല; സംസ്ഥാനത്ത് നാളെ മഴയുടെ ശക്തി കുറയും

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ഇന്ന് പുലർച്ചെ കൂടുതൽ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ടൗട്ടെ കേരള തീരം തൊട്ടില്ലെങ്കിലും സംസ്ഥാനത്ത് ചുഴലികാറ്റിന്റെ സ്വാധീനം തുടരും. പല ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നാളെയോടെ മഴയുടെ ശക്തി കുറയും.

Cyclone Tauktae

വടക്കൻ കേരളത്തിൽ മഴ ഇപ്പോഴും തുടരുന്നു. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്. കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മേയ് 16 മുതല്‍ മേയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.

തിങ്കളാഴ്ച രാത്രി 11.30 വരെ കേരളതീരത്ത് മൂന്നുമുതൽ നാലരവരെ മീറ്റർ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്ന് സമുദ്ര പരിസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളതീരത്തുനിന്നുള്ള മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും.

അതേസമയം കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല പ്രവചനമനുസരിച്ച് 23 വരെ കേരളത്തിൽ പതിവിലും കൂടുതൽ മഴ ലഭിക്കും. 31-ന് കാലവർഷമെത്തുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായും മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം നിലനിൽക്കുന്നതാണ് വരും ദിവസങ്ങളിൽ മഴയ്ക്ക് കാരണമാകുന്നത്.

Recommended Video

cmsvideo
Cyclone Tauktae swirls over Goa, leaving trail of destruction

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തും. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ ആണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയോടെ പോർബന്തറിനും മഹുവയ്ക്കും ഇടയ്ക്ക് കരയിൽ കടക്കും. തിങ്കളാഴ്ച 185 കിലോമീറ്റർവരെ വേഗത്തിൽ ടൗട്ടേ ആഞ്ഞുവീശും.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Cyclone tauktae move towards Gujarat coast heavy rainfall expected to continue in Kerala Orange yellow alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X