കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്‌നാട്ടിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത; കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങള്‍ക്കായി ഓറഞ്ച് ബുള്ളറ്റിന്‍ പുറത്തിറക്കി കേന്ദ്ര ജല കമ്മിഷന്‍. രണ്ട് സംസ്ഥാനങ്ങളിലും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതുള്ളതിനെ തുടര്‍ന്നാണ് കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്.

flood

കേരളത്തിലെ അച്ചന്‍കോവിലാറിലും, മണിമല എന്നീ നദികളിലും തമിഴ്‌നാട്ടിലെ കോഡയാര്‍ നദിയിലും ജലനിരപ്പ് ക്രമാധീതമായി ഉയരാനും സാധ്യതയുണ്ട്. ഈ നദിയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളില്‍ ജലനിരപ്പ് കേന്ദ്ര ജല കമ്മിഷന്‍ വിലയിരുത്തിയത്.

കോരിച്ചൊരിഞ്ഞ് മഴ, സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്കോരിച്ചൊരിഞ്ഞ് മഴ, സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കുക. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, മെയ് 15 മുതല്‍ മെയ് 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-50 കി.മീ.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനിടെ, ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പ്രതികാര നടപടി രാജ്യത്തിന് നാണക്കേട് :മുല്ലപ്പള്ളിയൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പ്രതികാര നടപടി രാജ്യത്തിന് നാണക്കേട് :മുല്ലപ്പള്ളി

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Alert: Cyclone Tauktae intensifies

English summary
Cyclone Tauktae: Risk of floods in some parts of Kerala and Tamil Nadu Says Central Water Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X