ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; വെള്ളിയാഴ്ച വരെ മഴ, യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
നാളം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും അലർട്ടുണ്ട്.

26 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 27 ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

raink-59

തെക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്‌നാട് വഴി റായലസീമ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ്ദ പാത്തിയും തുടരുകയാണ്. ഈ സാഹചര്യത്തിൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. കൂടാതെ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും വകുപ്പ് അറിയിച്ചു.

വടക്ക് കിഴക്കൻ മണ്‍സൂണിൻ്റെ ഭാഗമായാണ് കേരളത്തിലും മഴ കനക്കുന്നത്. സാധാന ഒക്ടോബർ മുത. ഡിസംബർ വരെയാണ് ഈ കാലഘട്ടം, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ. തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമ്പോൾ കാറ്റ് ശക്തിപ്രാപിക്കുകയും വിപരീത ദിശയിലേക്ക് പോകുകയും ചെയ്യും. കാറ്റ് വടക്കുകിഴക്കുനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണ് വീശുക. ഇത് ബംഗാൾ ഉൾക്കടലിലൂടെ കടന്ന് ഈർപ്പത്തോടെ തെക്ക് കിഴക്കൻ പ്രദേശത്തേക്ക് പോകും ഇതാണ് ദക്ഷിണേന്ത്യൻ പ്രദേശങ്ങളായ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രയുടെ തീരദേശങ്ങൾ, കൂടാതെ കർണാടക, കേരളം എന്നിവിടങ്ങളിലെല്ലാം മഴ പെയ്യാൻ കാരണമാകുന്നത്.

ഇത്തവണ കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു. ശൈത്യകാലത്തിലേക്ക് സംസ്ഥാനം പോകുമ്പോഴും രാവിലെ മുതൽ വൈകീട്ട് വരെ കനത്ത വെയിലാണ് അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma