കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് നിരപരാധി... എന്നിട്ടും വിടാതെ വിജിലന്‍സ്, കേസ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് കോടതി

അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഹാജരാക്കിയില്ല

  • By Sooraj
Google Oneindia Malayalam News

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് നേരിയ ആശ്വാസം. ചാലക്കുടിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് ഭൂമി കൈയേറിയെന്ന ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. എന്നാല്‍ വിജിലന്‍സിന്റെ വീഴ്ചയെ തുടര്‍ന്ന് കോടതി ഇതു പരിഗണിക്കുന്നത് മാറ്റിവച്ചു.

കേസ് 17ലേക്ക് മാറ്റി

കേസ് 17ലേക്ക് മാറ്റി

കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനു ഇന്നു സാധിച്ചില്ല. തുടര്‍ന്നു ഒക്ടോബര്‍ 17 ലേക്ക് തൃശൂര്‍ വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.

പരാതിക്കാരന്‍

പരാതിക്കാരന്‍

പൊതുപ്രവര്‍ത്തകനായ പിഡി ജോസഫാണ് ഡിസിനിമാസിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഡിസിനിമാസിന്റെ ഭൂമി കൈയേറിയിട്ടുണ്ടായിരുന്നു ആരോപണം. മാത്രമല്ല ജില്ലാ കലക്ടര്‍ എം എസ് ജയ ഇതിനു ഒത്താശ നല്‍കിയെന്നും ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ത്വരിത അന്വേഷണം

ത്വരിത അന്വേഷണം

ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ തുടരാന്വേഷണത്തിന് ഉത്തരവിട്ടത്.

കൈയേറിയിട്ടില്ല

കൈയേറിയിട്ടില്ല

തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വേ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡിസിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്നും കണ്ടെത്തി. മാത്രമല്ല കലക്ടര്‍ ജയക്കു പിശക് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിജിലന്‍സിന് നല്‍കി

വിജിലന്‍സിന് നല്‍കി

ഈ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ചിരുന്നു.

കോടതിയില്‍ സമര്‍പ്പിച്ചില്ല

കോടതിയില്‍ സമര്‍പ്പിച്ചില്ല

നേരത്തേ തന്നേ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പക്ഷെ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്. റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കൂടുതല്‍ സമയവും ആവശ്യപ്പെട്ടു.

അനിശ്ചിതമായി നീട്ടാനാവില്ല

അനിശ്ചിതമായി നീട്ടാനാവില്ല

വിജിലന്‍സിന്റെ ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

English summary
Dileep's D cinemas land encroachment case: Vigilence did not submit investiagtion report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X