കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി സിനിമാസ് കേസിൽ ദിലീപ് ഹൈക്കോടതിയിലേക്ക്... എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കണം

ഡി സിനിമാസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വേണ്ട മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: ചാലക്കുടി ഡി സിനിമാസിനെതിരായ വിജിലൻസ് കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ. ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

ഡി സിനിമാസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വേണ്ട മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിൽ കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വിജിലൻസ് കോടതിയുടെ നിർദേശം.

 വിജിലൻസ് റിപ്പോർട്ട്...

വിജിലൻസ് റിപ്പോർട്ട്...

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയേറ്റർ സമുച്ചയം ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന ആരോപണവും പുറത്തുവന്നത്. തുടർന്ന് വിജിലൻസ് സംഘം പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. ഡി സിനിമാസ് ഭൂമി കയ്യേറിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായായിരുന്നു വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ അന്വേഷണ റിപ്പോർട്ട് തള്ളിയ തൃശൂർ വിജിലൻസ് കോടതി, കേസിൽ എത്രയും പെട്ടെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകി. കോടതി നിർദേശം നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും വിജിലൻസ് സംഘം കേസ് രജിസ്റ്റർ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെ വിജിലൻസ് കോടതി രൂക്ഷവിമർശനമുന്നയിച്ചത്.

 നിർദേശം...

നിർദേശം...

ദിലീപിന്റെ ഡി സിനിമാസ് തിയേറ്റർ സമുച്ചയം കൈയേറ്റ ഭൂമിയിലാണെന്ന പൊതുപ്രവർത്തകൻ പിഡി ജോസഫിന്റെ പരാതിയിലാണ് വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നത്. ഡി സിനിമാസ് കൈയേറ്റ ഭൂമിയിൽ അല്ലെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയ ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ചയാണ് കോടതി അനുവദിച്ചിരിക്കുന്ന സമയം. അതിനിടെ എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇത്ര താമസമെന്നും കോടതി വിജിലൻസിനോട് ചോദിച്ചിരുന്നു. ഡി സിനിമാസ് ഉടമ ദിലീപിന് പുറമേ, മുൻ തൃശൂർ ജില്ലാ കളക്ടർ എംഎസ് ജയയെയും എതിർകക്ഷിയാക്കിയാണ് പിഡി ജോസഫ് വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന കണ്ടെത്തൽ തെറ്റാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

സർവേ വിഭാഗവും...

സർവേ വിഭാഗവും...

അതേസമയം, ഡി സിനിമാസ് സർക്കാരിന്റെ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും, അനധികൃത നിർമ്മാണം നടത്തിയിട്ടില്ലെന്നും വിജിലൻസ് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളാണ് കോടതി തള്ളിയ അന്വേഷണ റിപ്പോർട്ടിലും ഉൾക്കൊള്ളിച്ചിരുന്നത്. വിജിലൻസ് കണ്ടെത്തലിന് പുറമേ സർവേ വിഭാഗം നടത്തിയ അന്വേഷണത്തിലും കയ്യേറ്റം കണ്ടെത്താനായിരുന്നില്ല. ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 90 സെന്റിൽ ഒന്നര സെന്റ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തിരുന്നു. ഈ ഭൂമി കൈമാറുമ്പോൾ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഡി സിനിമാസിന് വേണ്ടി ദിലീപ് ഭൂമി വാങ്ങിയപ്പോഴും ഇപ്രകാരം തന്നെയാണ് രേഖകളിലുണ്ടായിരുന്നത്. ഇതിനുശേഷമാണ് രേഖകൾ തിരുത്തിയത്. ഈ സംഭവമാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന സംശയമുണ്ടാകാൻ കാരണമെന്നായിരുന്നു സർവേ വിഭാഗത്തിന്റെ കണ്ടെത്തൽ.

 വിവാദ ഭൂമി...

വിവാദ ഭൂമി...

മറ്റു പലരിൽ നിന്നും വ്യത്യസ്തമായ സമയങ്ങളിലാണ് ദിലീപ് കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി വാങ്ങിയത്. ഇതിൽ അധികമായി കണ്ടെത്തിയ ഭൂമി തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ക്ഷേത്ര അധികാരികൾക്ക് പരാതിയുണ്ടായിരുന്നില്ല. ദിലീപ് ക്ഷേത്രത്തിന് വേണ്ട സഹായങ്ങൾ ചെയ്തെന്നും, മതിൽ നിർമ്മിച്ച് നൽകിയെന്നും പറഞ്ഞാണ് ക്ഷേത്ര അധികാരികൾ ഇക്കാര്യത്തിൽ പരാതി നൽകാതിരുന്നത്. അതിനാൽ വിജിലൻസ് സംഘം കയ്യേറ്റമില്ലെന്ന് കണ്ടെത്തിയിട്ടും തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് ദിലീപ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അനീതിയാണെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്.

പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു... പൊന്നുപോലെ സ്നേഹിച്ച കാമുകി പെൺവാണിഭ കേന്ദ്രത്തിൽ! ദേഷ്യം സഹിക്കാനാവാതെ കുത്തിക്കൊന്നു...

ആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കിആർസിസിയിൽ നിന്ന് എച്ച്ഐവി ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു; ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി

English summary
d cinemas land encroachment; dileep approached to high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X