ഷാര്‍ജ ഭരണാധികാരിക്ക് ഡിലിററ് നല്‍കുമ്പോള്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകില്ല; ഒഴിവാക്കിയത്?
ഷാര്‍ജ ഭരണാധികാരിക്ക് ഡിലിററ് നല്‍കുമ്പോള്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകില്ല; ഒഴിവാക്കിയത്?
തിരുവനന്തപുരം: ഷാര്‍ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടിക്കും എംഎല്‍എ പി അബ്ദുള്‍ ഹമീദിനും ക്ഷണമില്ല. അതിഥികളുടെ പട്ടികയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധം ഉണ്ട്.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ എംപിയെയും എംഎല്‍എയെയും അറിയിക്കണമെന്നാണ്. എന്നാല്‍ ഈ മര്യാദ കാട്ടിയില്ലെന്നാണ് ആരോപണം. അതേസമയം വിഷയം വിവാദമാക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ചടങ്ങ് ചൊവ്വാഴ്ച
ചൊവ്വാഴ്ചയാണ് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിക്കുന്നത്. ഓണററി ഡിലിറ്റ് ആണ് നല്‍കുന്നത്.

രാജ്ഭവനില്‍
രാജ്ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവരും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്ഥലം എംപി കുഞ്ഞാലിക്കുട്ടിക്കും എംഎല്‍എ പി അബ്ദുള്‍ ഹമീദിനും ക്ഷണമില്ല.

വിവാദമാക്കാനില്ല
സര്‍വകലാശാലയുമായി ബന്ധപ്പെട്ടു വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ എംപിയെയും എംഎല്‍എയെയും ക്ഷണിക്കാനുള്ള മര്യാദ കാണിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ഇത് വിവാദമാക്കാനില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

പെരുമാറ്റച്ചട്ടലംഘനം
അതേസമയം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് പരാതിയുണ്ട്. ഇക്കാര്യം കാണിച്ച് തരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

വേങ്ങര തിരഞ്ഞെടുപ്പ്
വേങ്ങര തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചട്ടവിരുദ്ധം. മുഖ്യമന്ത്രി സംസാരിക്കുന്നതും ചട്ട വിരുദ്ധമാണ്.

ഡിഗ്രി അസാധുവാകും
ചട്ടവിരുദ്ധമായി ഡിലിറ്റ് കൊടുക്കുന്നത് ഡിഗ്രി അസാധുവായ പോകുന്നതിന് കാരണമാകുമെന്ന് പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications