മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടോ: വിമര്‍ശനവുമായി ഡി രാജ
ദില്ലി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയെ തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മുസ്‍ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന് അദ്ദേഹം ചോദിച്ചു. തെളിവുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് യോഗത്തില്‍ വെക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
പി മോഹനന്‍റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. കേരളത്തിലെ പോലീസ് സ്വന്തം നിലയ്ക്കാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കം. മാവോയിസം എന്നത് കേവസം ക്രമസമാധാന പ്രശ്നമല്ലെന്നും അതിന് രാഷ്ട്രീയ സാമൂഹിക വഷങ്ങളുണ്ടെന്നും മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഡി രാജ വ്യക്തമാക്കി.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന പി മോഹനന്‍റെ പ്രസ്താവ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവര്‍ക്ക് എതിരേയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്.
ഇതിനിടെയാണ് ഇന്നലെ താമരശ്ശേരിയില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ വെച്ച് പി മോഹനന്‍റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്. ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്‍ഫ്രണ്ടിനെയാണെന്നായിരുന്നു സംഭവത്തില്‍ പി മോഹനന്‍റെ വിശദീകരണം.












Click it and Unblock the Notifications