സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസ് പൂജ്യത്തിൽ; മൂന്ന് വർഷത്തിനിടെ ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല. 3 വർഷത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്.
സംസ്ഥാനത്ത് നിലവിൽ 1033 കൊവിഡ് ബാധിതരുണ്ട്.
ജൂലൈ ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ നാലാം തീയതി ഒരാൾക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ആകെ 50 ൽ താഴെ പേർക്ക് മാത്രമാണ് പ്രതിദിനം കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുകയാണ്. ഇന്ന് ആറ് പേരാണ് പനി ബാധിച്ച് മരിച്ചത്. ഒരാൾ എലിപ്പനി ബാധിച്ചും നാല് പേർ ഡങ്കിപ്പനി ബാധിച്ചും മരിച്ചു. എച്ച് 1 എൻ 1 നെ തടർന്നായിരുന്നു ഒരു മരണം.
വിളപ്പിൽശാല സ്വദേശി ജെഎം മേഴ്സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ബാധിച്ച് ഇന്ന് 11,418 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11,418 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 127 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. 11 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 15 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ള ജില്ല മലപ്പുറമാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. അതേസമയം സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനം അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലും ജനം അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications