കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറലാകാൻ ബൈക്ക് റേസ്; പൊലിഞ്ഞത് 3 ജീവനുകൾ, ഡ്രോൺ പറത്തിയ വ്‌ളോഗർ പൊലീസ് കസ്റ്റഡിയിൽ; ഇന്നത്തെ വാർത്തകൾ

Google Oneindia Malayalam News

ദില്ലി: കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. അടുത്ത മാസം 31 വരെ നിയന്ത്രണം തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

വെള്ളിക്കൊലുസ് എത്ര പവന്‍, ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം കളിയാക്കല്‍; രേവതി നേരിട്ടത് ക്രൂര പീഡനംവെള്ളിക്കൊലുസ് എത്ര പവന്‍, ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം കളിയാക്കല്‍; രേവതി നേരിട്ടത് ക്രൂര പീഡനം

ഇതേ തുടര്‍ന്ന് നിരവധി പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി, മറ്റ് രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന മുറയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങള്‍ വഴി സഞ്ചരിച്ചാണ് പ്രവാസികള്‍ ഇപ്പോള്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ എത്തുന്നത്.

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്രോണ്‍ പറത്തി, യുവാവ് അറസ്റ്റില്‍

കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്രോണ്‍ പറത്തി, യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്ന് യുവാവിനെ നാവികസേന പിടികൂടി. വടുതല സ്വദേശിയായ യുവാവിനെയാണ് പിടികൂടിയത്. യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. ഡ്രോണ്‍ പറത്തുന്നതിന് യുവാവ് നേവിയില്‍ നിന്ന് അനുമതി തേടിയിരുന്നില്ല. വ്‌ളോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ പറത്തിയതെന്നും യുവാവ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തോപ്പുപടി പൊലീസ് യുവാവിനെതിരെ കേസെടുത്തു.

പിങ്ക് പട്രോള്‍ പ്രോജക്റ്റ്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പിങ്ക് പട്രോള്‍ പ്രോജക്റ്റ്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: പുതുതായി രൂപം നല്‍കിയ പിങ്ക് പട്രോള്‍ പ്രോജക്റ്റ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോള്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ കാര്യക്ഷമമായി നടത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

തിരക്ക് നിയന്ത്രിക്കാനാവുന്നില്ല, തൃശൂരില്‍ ബീവറേജ് അടപ്പിച്ചു

തിരക്ക് നിയന്ത്രിക്കാനാവുന്നില്ല, തൃശൂരില്‍ ബീവറേജ് അടപ്പിച്ചു

തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യം വന്നതോടെ തൃശൂര്‍ പാലിയേക്കര ബീഴരേജസ് ഔട്ട്‌ലെറ്റ് പഞ്ചായത്തും സെക്ടറര്‍ മജിസ്‌ട്രേറ്റും അടപ്പിച്ചു. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റ് താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇന്നലെ മദ്യം വാങ്ങാനെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതെ നിന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

 കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

 വൈറലാകാന്‍ ബൈക്ക് റേസ് പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

വൈറലാകാന്‍ ബൈക്ക് റേസ് പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

നിരത്തുകളില്‍ ബൈക്ക് റേസിങ്, സ്റ്റണ്ടിങ് എന്നിവ നടത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുചെയ്ത് വൈറലാകാന്‍ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രധാനമായുള്ളത്.

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ നടന്ന ബൈക്ക് അപകടത്തില്‍ മൂന്നു ജീവനുകള്‍ പൊലിയാന്‍ കാരണവും ഇത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച ബൈക്ക് റേസ് ആണ്. അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. പൊലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താല്‍ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്കു 'റീച്ച്' കിട്ടുന്നുവെന്നതാണ് പ്രത്യേകത.

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉള്‍ക്കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും (ജൂലൈ 30, 31) വടക്കു പടിഞ്ഞാറ്, മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു.

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; മലയുടെ ഭാഗം അടര്‍ന്നുവീണു

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; മലയുടെ ഭാഗം അടര്‍ന്നുവീണു

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയുടെ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 100 മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഉള്‍പ്പെടുന്ന മലയുടെ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നുവീണത്. സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. അതേസമയം, ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.

മലയെ ചുറ്റി നില്‍ക്കുന്ന റോഡിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘവിസ്‌ഫോടനവും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 175 വിനോദ സഞ്ചാരികള്‍ ലഹൗല്‍ സ്പിറ്റി വാലിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹിമാചലിലെ നിരവധി സ്ഥലങ്ങളില്‍ മിന്നല്‍ പ്രളയവുമുണ്ടായിരുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കാരുണ്യ: മോഹന്‍ലാലും മമ്മൂട്ടിയും സൗജന്യമായി അഭിനയിച്ചു, മുകേഷ് മാത്രം 6 ലക്ഷം വാങ്ങിയോ: സത്യാവസ്ഥകാരുണ്യ: മോഹന്‍ലാലും മമ്മൂട്ടിയും സൗജന്യമായി അഭിനയിച്ചു, മുകേഷ് മാത്രം 6 ലക്ഷം വാങ്ങിയോ: സത്യാവസ്ഥ

വട്ടിയൂർക്കാവിൽ 61 ബൂത്തുകളിൽ കോൺഗ്രസ് നിർജീവമായിരുന്നു; കെപിസിസിക്ക് മുന്നിൽ പരാതിപ്രളയംവട്ടിയൂർക്കാവിൽ 61 ബൂത്തുകളിൽ കോൺഗ്രസ് നിർജീവമായിരുന്നു; കെപിസിസിക്ക് മുന്നിൽ പരാതിപ്രളയം

English summary
Daily News Update: bike race, Vlogger arrested, Landslide In Himachal Pradesh, Thrissur Beverage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X