കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പാടില്ല; പിന്നോക്ക ജാതിക്കാരനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമീണര്‍

Google Oneindia Malayalam News

ബെംഗളൂരു: പിന്നോക്കജാതിക്കാരനായതിനാല്‍ എംപിയെ ഗ്രാമത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. കര്‍ണാടക ചിത്രദുര്‍ഗയിലെ ബിജെപി എംപി നാരായാണ സ്വാമിക്കാണ് ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. തന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തുംകൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തില്‍ എംപിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് പരാതി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്ഇബ്രാഹിം കുഞ്ഞെന്ന ദുശ്ശാസനകുറുപ്പ്; ലീഗുകാരെ പറ്റിക്കുന്നത് പോലെ സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തരുത്

ഗൊല്ല സമുധായത്തിന് ആധിപത്യമുള്ള തുംകൂര്‍ ജില്ലയിലെ പാവഗഡ താലൂക്കിലെ ഒരു ഗ്രാമത്തില്‍ മെഡിക്കല്‍ സംഘത്തോടൊപ്പം എത്തിയപ്പോഴാണ് നാരായണസ്വാമിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച എംപിയെ ഒരു സംഘം എത്തി തടയുകയായിരുന്നു. താഴ്ന്ന ജാതിക്കാരനായ നാരായണ സ്വാമിയെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു ഗൊല്ല വിഭാഗക്കാരുടെ നിലപാട്.

golla

തുടര്‍ന്ന് ഗ്രാമീണരും എംപിയും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. യാതൊരു തരത്തിലും ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമായതോടെ നാരായണ സ്വാമി സ്ഥലത്ത് നിന്നും മടങ്ങുകയായിരുന്നു. സംഭവം ഏറെ വിഷിമിപ്പിച്ചെന്ന് എംപി പ്രതികരിച്ചു.

മന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തുംമന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും

പിന്നീട് എംപിയെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാമെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീണ്ടും അങ്ങോട്ടേക്കില്ലെന്ന് എംപി അറിയിക്കുകയായിരുന്നു. പിന്നാക്കവിഭാഗക്കാരൻ ആയതുകൊണ്ട് മുൻ എം എൽ എ തിമ്മരായപ്പയെയും ഗ്രാമത്തിൽ കടക്കാൻ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തി.

English summary
dalit bjp mp denied entry in golla village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X