Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ​ലി​ത് ഹ​ർ​ത്താ​ൽ ഭാഗീകം; പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ദ​ലി​ത് സം​ഘ​ട​ന​ക​ൾ ആഹ്വാനം ഹ​ർ​ത്താ​ൽ ഭാ​ഗി​കം. വ്യ​വ​സാ​യി​ക, വാ​ണി​ജ്യ മേ​ഖ​ല​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രു വി​ഭാ​ഗം സ്വ​കാ​ര്യ​ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സ് സ​ർ​വീ​സ് കു​റ​വാ​യി​രു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ സ​ർ​വീ​സ് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

കൊച്ചി ഹൈ​ക്കോ​ർ​ട്ട് ജംക്ഷ​ൻ, നോ​ർ​ത്ത് റെ​യ്‌ൽവേ മേ​ൽ​പ്പാ​ലം, മാ​ട​വ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച 49 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ച ശേ​ഷം വി​ട്ട​യ​ച്ചു. ആ​ദി​വാ​സി മ​ഹാ​സ​ഭ നേ​താ​വ് എം.​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ 14 പേ​രെ ഹൈ​ക്കോ​ട​തി ജം​ക്‌​ഷ​നി​ൽ നി​ന്ന് സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം​എ​ൽ റെ​ഡ് സ്റ്റാ​ർ നേ​താ​വ് ടി.​സി. സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​ക​ട​നം ന​ട​ത്തി​യ ആ​റു പേ​രെ മാ​താ ഫാ​ർ​മ​സി ജം​ക്‌​ഷ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ​തു. രാ​വി​ലെ നോ​ർ​ത്ത് റെ​യ്ൽ​വെ മേ​ൽ​പ്പാ​ലം ഉ​പ​രോ​ധി​ച്ച മൂ​ന്നു സ്ത്രീ​ക​ളു​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​രെ നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​രെ കൂ​ടി പി​ന്നീ​ടു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Harthal

മാ​ട​വ​ന ജം​ക്‌​ഷ​നി​ൽ ഫി​ഷ​റീ​സ് കോ​ളെ​ജി​ന് സ​മീ​പം റോ​ഡി​ൽ കു​ത്തി​യി​രു​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണു 18 പേ​രെ പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മ​രാ​നു​കൂ​ലി​ക​ൾ പി​ന്നീ​ടു മാ​ട​വ​ന​യി​ൽ നി​ന്നു ലേ​ക്ക് ഷോ​ർ ജം​ക്‌​ഷ വ​രെ പ്ര​ക​ട​നം ന​ട​ത്തി. റൂ​റ​ൽ പൊ​ലീ​സ് പ​രി​ധി​യി​ൽ ബി​നാ​നി​പു​ര​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ച 12 പേ​രെ​യും ചെ​ങ്ങ​മ​നാ​ട് കു​ന്നു​ത​റ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച 10 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ​വാ​യി​രു​ന്നു. ഏ​താ​നും ക​ട​ക​ളും പെ​ട്ടി​ക്ക​ട​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. മെ​ട്രൊ സ​ർ​വീ​സും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. ചി​ല പെ​ട്രൊ​ൾ പ​മ്പു​ക​ളും തി​യ​റ്റ​റു​ക​ളും തു​റ​ന്നു.

വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചു. പ​ശ്ചി​മ കൊ​ച്ചി​യി​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ല, ഇ​ട​കൊ​ച്ചി മു​ത​ൽ വെ​ളി ഗ്രൗ​ണ്ട് വ​രെ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി. പാ​ലാ​രി​വ​ട്ടം, ചേ​രാ​ന​ല്ലൂ​ർ, വൈ​പ്പി​ൻ മേ​ഖ​ല​ക​ളി​ലും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. വൈ​കി​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യ​ച്ച ശേ​ഷ​വും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. ഹ​ർ​ത്താ​ലി​നി​ടെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+