ദളിത് ഹര്‍ത്താല്‍ ആരംഭിച്ചു; ഇടുക്കിയില്‍ ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണം.
ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ ജില്ലയില്‍ വാഹനങ്ങള്‍ തടഞ്ഞും പ്രതിക്ഷേധ റാലികള്‍ നടത്തിയും പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ശക്തമാക്കിയെന്ന് പറയാം.
ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികളും ബസ് അസോസിയേഷന്‍ ഭാരവാഹികളും സഹകരിക്കില്ലെന്നു പറഞ്ഞിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വരും മണിക്കൂറുകളിലും കടകള്‍ തുറക്കുന്നതിനൊ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ഉണ്ടാകുന്നതിനോ സാധ്യതകളില്ല. തൊടുപുഴയില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് ബസ് അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.

ഫലത്തില്‍ പൂര്‍ണ്ണമായ ഹര്‍ത്താലിനായിരിക്കും ഇടുക്കി സാക്ഷ്യം വഹിക്കുക,ദളിത് സംഘടനകള്‍ക്ക് പിന്തുണ നല്‍കി വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും രംഗത്ത് വന്നിരുന്നു. ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് വിവിധ സംഘടനകള്‍ നേരത്തെതന്നെ പിന്തുണ അറിയിച്ചിരുന്നു. തൊടുപ്പുഴ, അടിമാലി,മൂന്നാര്‍,കട്ടപ്പന, നെടംങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിക്ഷേധ ജാഥകള്‍ സംഘടിപ്പിച്ചു.മിക്ക ഇടങ്ങളിലും പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പോലീസ് ജാഗ്രതപാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പട്ടികജാതി,പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബലപ്പെടുന്നു എന്നാരോപിച്ച് നടന്ന ഭാരത ബന്ദിലെ വെടിവെയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications