Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയോരത്ത് ദളിത് ഹര്‍ത്താല്‍ ശക്തം: പെരിയയിലും ബന്തടുക്കയിലും വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ശക്തം. പെരിയയിലും ബന്തടുക്കയിലും സ്ത്രീകളടക്കമുള്ള സമരക്കാര്‍ റോഡില്‍ കിടന്നാണ് വഴി തടയുന്നത്. സ്വകാര്യ വാഹനങ്ങളെ പോലും കടത്തിവിടുന്നില്ല. ബോവിക്കാനത്തും പരിസരങ്ങളിലും സ്വകാര്യ ബസുകള്‍ സമരക്കാര്‍ തടഞ്ഞു.

harthal

ഇതോടെ ഈ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സമരക്കാരുടെ പ്രതിഷേധം മൂലം ചിലയിടങ്ങളില്‍ പകുതിവെച്ച് സര്‍വീസ് അവസാനിപ്പിച്ചതായും വിവരമുണ്ട്. കാസര്‍കോട് നഗരത്തില്‍ കടകമ്പോളങ്ങള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ടാക്‌സി വാഹനങ്ങളടക്കം നിരത്തിലിറങ്ങിയിട്ടുണ്ട്.

Harthal KSD

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടായില്ല. കടകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.തടഞ്ഞിട്ട വാഹനങ്ങൾ പോലീസ് ഇടപെടലിനെ തുടര്‍ന്ന് വിട്ടു. വാഹനങ്ങള്‍ തടയുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പലരും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചതിനാല്‍ നഗരങ്ങളില്‍ ജന തിരക്ക് കുറവാണ് . എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളുടെ മൂല്ല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തടസ്സമുണ്ടായില്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+