ദളിതന്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോഴേയ്ക്കും എന്താ നാട്ടില്‍ ഇത്ര വലിയ പ്രശ്‌നം..?
കോഴിക്കോട്: ദലിത് പ്രേമം പറയുന്ന പാര്‍ട്ടികളൊന്നും എന്തുകൊണ്ടാണ് തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാധുജന പരിഷത്ത്. ദലിതന്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോഴേയ്ക്ക് എന്താണ് ഇന്നാട്ടില്‍ ഇത്രവലിയ അസംതൃപ്തിയെന്നും സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാംദാസ് വേങ്ങേരി ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി പട്ടികവര്‍ഗ നിയമസംരക്ഷണം പുന:സ്ഥാപിക്കുന്നതിനായി ഉത്തരേന്ത്യയില്‍ സമരം നടത്തിയവരെ ജയില്‍ മോചിതരാക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭാരത ബന്ധിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദലിത്-ആദിവാസി സംഘടനകള്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പൂര്‍ണമായ അക്രമരഹിത പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

പട്ടികജാതി സംഘടനകള്‍ നടത്തുന്ന ഈ സമരത്തോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും എസ്എന്‍ഡിപിയും മറ്റു പിന്നാക്ക പാര്‍ട്ടികളും ഈ ഹര്‍ത്താലിന് പിന്തുണ നല്‍കണം. അതുനല്‍കാതെ ഇവരൊഴുക്കുന്ന കള്ളക്കണ്ണീര്‍ തിരിച്ചറിയാനുള്ള വിവേകം ദലിത് സംഘടനകള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications