ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താൽ വടകരയിൽ ഭാഗികം-മൂന്ന് പേർ കരുതൽ അറസ്റ്റിൽ
വടകര: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താൽ വടകരയിൽ ഭാഗികം-മൂന്ന് പേർ കരുതൽ അറസ്റ്റിൽ. പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താൽ വടകര നഗരത്തിൽ പൂർണ്ണമായെങ്കിലും,സമീപ പ്രദേശങ്ങളിൽ കടകൾ തുറന്നു പ്രവർത്തിച്ചു.ബസ് സർവ്വീസ് നിർത്തിവെച്ചെങ്കിലും കെഎസ്ആർടിസി സർവ്വീസ് നടത്തി.
നഗരത്തിലെ ഓട്ടോ റിക്ഷകൾ സർവ്വീസ് നടത്തിയത് യാത്രക്കാർക്ക് തെല്ലൊരു ആശ്വാസമായി.സർക്കാർ സ്ഥാപനങ്ങളും,ബാങ്ക്,ഇൻഷുറൻസ് മേഖലകളും സാധാരണ ഗതിയിൽ പ്രവർത്തിച്ചു.വാഹനങ്ങള്‍ തടഞ് കുഴപ്പമുണ്ടാക്കുമെന്ന് കരുതി വടകരയില്‍ മൂന്ന് ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു.സി.പി.ഐ(എം.എൽ)റെഡ് സ്റ്റാർ ഏരിയാ കമ്മറ്റി അംഗം പുത്തൂർ പുത്തൻപുരയിൽ സ്റ്റാലിൻ(49),രമേഷ്ബാബു(51),ജനകീയ വേദി പ്രവർത്തകൻ പബ്ലിക് ലൈബ്രറിക്ക് സമീപം എൽ.കെ.ശ്രേയസ്(45)എന്നിവരെയാണ് പോലീസ് കരുതൽ തടങ്കലിലെടുത്തത്.

വൈകീട്ടോടെ മൂവരേയും വിട്ടയച്ചു. എന്നാൽ അഴിയൂർ,നാദാപുരം റോഡ്,കുഞ്ഞിപ്പള്ളി,കണ്ണൂക്കര എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങി.രാവിലേ തന്നെ പ്രവർത്തകർ നഗരത്തിലെ തുറന്ന കടകൾ അടപ്പിച്ചു.മത്സ്യ മാർക്കറ്റും ബാങ്കുകളും ഉൾപ്പെടെ തുറന്ന സ്ഥാപനങ്ങൾ മുഴുവൻ പ്രവർത്തകർ അടപ്പിച്ചു. ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വടകരയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ടി കെ നജ്മൽ,ദുൽഖിഫിൽ വി പി, സഹീർകാന്തിലോട്ട്
പ്രഭിൻ പാക്കയിൽ,വി.കെ.അനിൽകുമാർ,രജിത്ത് കോട്ടക്കടവ് ,സുബിൻ മടപ്പള്ളി, പി.രജനി ,സജീവൻ കാടോട്ടി, , സുജിത്ത് ഒടിയിൽ, അംജദ് പി കെ ,ശശിധരൻ പറമ്പത്ത്,ഷാലിനി സി എച്ച്, എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്ത് നടക്കുന്ന ദളിത് പ്രക്ഷോഭ സമരങ്ങളെ അടിച്ചമർത്താനുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്ത് ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.ടി.കെ സിബി, ജി.രതീഷ്, മനീഷ് ടി.പി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.












Click it and Unblock the Notifications