കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍; പാതിവഴിയില്‍ യാത്രക്കാരെ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി...

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കി അടിമാലിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വ്വീസ് നടത്തിയ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നിര്‍ത്തിവെച്ച് യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടതായി പരാതി. യാത്രക്കാരെ ഇറക്കി വിട്ട കെ എസ് ആര്‍ട്ടി സി ജീവനക്കാരുടെ നടപടിയില്‍ ശക്തമായ പ്രതിക്ഷേധം. ഇടുക്കി ജില്ലയുടെ ഭൂപ്രകൃതി മറ്റു ജില്ലകളെക്കാള്‍ വ്യത്യസ്ഥമായതിനാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ യാത്രാ ബുദ്ധിമുട്ട് ഏറെ അനുഭവിക്കേണ്ടി വരുന്നത് ഇടുക്കിയില്‍ എത്തുന്ന യാത്രക്കാര്‍ക്കാര്‍ക്കാണ്.

40 കിലോമീറ്ററിനു മുകളില്‍ യാത്രചെയ്യേണ്ടവരെയാണ് ഹര്‍ത്താലായതിനാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണെന്ന് പറഞ്ഞ് അടിമാലിയില്‍ ഇറക്കി വിട്ടത്. അടിമാലിയിലും തൊടുപുഴയിലും ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു വന്നിരുന്നു. വാഹനങ്ങള്‍ തടയുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ എസ് ആര്‍ റ്റി സി സര്‍വ്വീസ് നിര്‍ത്തിവെച്ചത്.

Dalit harthal wayanad

അടിമാലിയില്‍ കെ എസ് ആര്‍ റ്റി സി ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞതിനു പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് ഇടപ്പെട്ട് ബസുകള്‍ക്ക് തുടര്‍ യാത്രക്കുള്ള അനുമതി നല്‍കുകയും ചെയ്തു.പലിയിടങ്ങളിലേക്കായി എത്തിയ യാത്രക്കാരിലേറെയും വരളെ ബുദ്ധിമുട്ടിയാണ് ജില്ലയുടെ വിവിധയിടങ്ങളിലേക്ക് പോകുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കം ദളിത് സംഘടനക്ക് പിന്തുണ നല്‍കിയതോടെയാണ് ശക്തമായ ഹര്‍ത്താലിന് ജില്ലയില്‍ കളമൊരുങ്ങിയത്.
Wayanad harthal

ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം നെടുംകണ്ടത്തും കട്ടപ്പനയിലും വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രതിക്ഷേധ പ്രകടനകളും അരങ്ങേറിയിരുന്നു.അക്രമണ സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പട്ടികജാതി,പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബലപ്പെടുന്നു എന്നാരോപിച്ച് നടന്ന ഭാരത ബന്ദിലെ വെടിവെയ്പ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘടനകള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


English summary
Dalit harthal in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X