കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് ഹര്‍ത്താല്‍; കടകള്‍ അടപ്പിക്കുന്നു, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടഞ്ഞു

ദളിത് ഹര്‍ത്താലില്‍ ബസുക്കള്‍ക്ക് നേരെ കല്ലേറ്

Google Oneindia Malayalam News

തിരുവനന്തപുരം: ഭാരത് ബന്ദിലെ വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ പരക്കെ തടയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ അടക്കം 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞ സംഭവത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്‌സി എസ്ടി പീഡനനിരോധന നിയമം ദുര്‍ബലമാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നേരത്തെ ദളിത് സംഘടനകള്‍ ഭാരത ബന്ദിന് നടത്തിയിരുന്നത്. അതേസമയം തിരുവനന്തപുരത്ത് തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!ദളിത് ഹര്‍ത്താല്‍: വാഹനങ്ങള്‍ പരക്കെ തടയുന്നു.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

1

ഹര്‍ത്താലിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ പല സ്ഥലങ്ങളിലും അക്രമസംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. മണക്കാട് ബസ് തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ ഇറക്കിവിട്ടു. അതേസമയം സമരക്കാരെ ഭയന്ന് ഭാഗികമായിട്ടാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. എന്നാല്‍ സ്വകാര്യ ബസുകള്‍ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും സമരക്കാര്‍ തുറന്ന കടകള്‍ അടപ്പിച്ചു. സ്വകാര്യവാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. ഇതിനിടെ ചാലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിനിടയാക്കി.

2

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാടും കൊല്ലത്തും ബസുകള്‍ തടഞ്ഞിട്ടുണ്ട്. കല്ലേറും ഉണ്ടായിട്ടുണ്ട്. കോഴിക്കോടും ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പേരാമ്പ്രയിലും മുക്കത്തും ഹര്‍ത്താല്‍ അനുകൂലികള്‍ മേപ്പയൂരിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആര്‍ജെ രാജേഷ് വധം: ഗൂഢാലോചന നടത്തിയത് യാസിന്‍!! സാനുവിന്റെ വീട്ടില്‍ വച്ച് കൊല്ലാന്‍ പദ്ധതിയിട്ടു!!ആര്‍ജെ രാജേഷ് വധം: ഗൂഢാലോചന നടത്തിയത് യാസിന്‍!! സാനുവിന്റെ വീട്ടില്‍ വച്ച് കൊല്ലാന്‍ പദ്ധതിയിട്ടു!!

യോഗി കുരുക്കില്‍, ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു!! എംഎല്‍എയും കുടുങ്ങിയോഗി കുരുക്കില്‍, ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു!! എംഎല്‍എയും കുടുങ്ങി

English summary
dalit harthal violence in tvm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X