പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ പോലീസ് മര്‍ദ്ദനം
കൊച്ചി: മോഷണകുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഉള്ളം കാലിലും പുറത്തും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ പോലീസ് പിടികൂടുന്നത്. നെടുമ്പാശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച തന്നെ കുറ്റം സമ്മതിക്കണമെന്ന് പറഞ്ഞ് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറയുന്നു.

വസ്ത്രം അഴിച്ച് സ്വകാര്യ ഭാഗത്ത് മര്‍ദ്ദിക്കുകയും ഉള്ളംകാലില്‍ ചൂരല്‍കൊണ്ട് അടിച്ചതായും കുട്ടി പറയുന്നു. ഈ മാസം പത്താം തീയ്യതി വൈകിട്ട് നാല് മണിയോടെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന കുട്ടിയെ പോലീസുകാര്‍ പിടികൂടുകയായിരുന്നു. പോലീസ് പിടികൂടിയതിന്റെ അടുത്ത ദിവസം തന്നെ കുട്ടിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് വീണ്ടും കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനുശേഷം കുട്ടിയുടെ ബന്ധു എത്തി വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും കഠിനമായ വേദനയെ തുടര്‍ന്ന് പന്ത്രണ്ടാം തീയ്യതി വീണ്ടും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിക്കും ചൈല്‍ഡ് ലൈനിനും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications