Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണംകെട്ട കേരളം... ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കാമുകനും കൂട്ടുകാരും ഉപേക്ഷിച്ചു

വര്‍ക്കല: പുരോഗമന സമൂഹം എന്ന് അഹങ്കരിയ്ക്കുന്ന കേരളത്തിന്റെ മുഖത്ത് വീണ്ടും കനത്ത പ്രഹരം. പെരുമ്പാവൂരില്‍ ജിഷ എന്ന് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ശേഷം കൊല ചെയ്യപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പ് മറ്റൊരു കൂട്ട ബലാത്സംഗ വാര്‍ത്തയാണ് വര്‍ക്കലയില്‍ നിന്ന് വരുന്നത്.

നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ നാട്ടുകാര്‍ ഇടപെട്ടാണ് രക്ഷിച്ചത്. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഉപദ്രവിച്ചത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് പെണ്‍കുട്ടി. വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷനിലെ വിദ്യാര്‍ത്ഥിയാണ്.

പ്രണയം നടിച്ച്

പ്രണയം നടിച്ച്

പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് വിവരം. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാള്‍.

വര്‍ക്കലയില്‍

വര്‍ക്കലയില്‍

കഴിഞ്ഞ രണ്ട് ദിവസമായി പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും ംരുമിത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നു.

ഓട്ടോറിക്ഷയില്‍

ഓട്ടോറിക്ഷയില്‍

നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ബഹളം വച്ചപ്പോള്‍ കാമുകനായ ഓട്ടോറിക്ഷാ ഡ്രൈവറും സുഹൃത്തും വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവത്രെ.

വര്‍ക്കല ബീച്ചില്‍

വര്‍ക്കല ബീച്ചില്‍

വര്‍ക്കല ബീച്ചിലുള്ള ളരു വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടത്. സുഹൃത്തിന്റെ വീട് എന്ന് പറഞ്ഞായിരുന്നു കാമുകന്‍ പെണ്‍കുട്ടിയെ അങ്ങോട്ട് കൊണ്ടുപോയത്.

അപസ്മാരം

അപസ്മാരം

ഇതിനിടെ പെണ്‍കുട്ടിയ്ക്ക് അപമസ്മാര ബാധയുണ്ടായതായും പറയുന്നു. ഈ സമയത്താണത്രെ കാമുകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

മര്‍ദ്ദനം

മര്‍ദ്ദനം

കാമുകന്റെ സുഹൃത്തുക്കളുടെ പീഡനം തടയാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായും പറയുന്നുണ്ട്.

ഗുരുതരാവസ്ഥയില്‍

ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടിയെ തിരുവനന്തപുരംത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+