കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ദളിത് വിദ്യാർത്ഥിക്ക് നേരെ ആക്രമണം, മുളക് പൊടി തേച്ച്, കസേരയിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം!

Google Oneindia Malayalam News

ദളിതർക്കും ആദിവാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ദിനംതോറും രാജ്യത്ത് വർധിച്ച് വരികയാണ്. ആൾകൂട്ട ആക്രമണങ്ങൾക്കും വിചാരണകൾക്കും പലപ്പോഴും ഇരയാകുന്നത് ദളിത് വിഭാഗക്കാരാണ് എന്നതാണ് വാസ്തവം. സ്വാതന്ത്ര്യം നേടി വർഷം ഇത്രയായിട്ടും ഇന്ത്യയാകെ ദളിതർ ഇന്നും കടുത്ത വിവേചനങ്ങളും അവകാശ ലംഘനങ്ങളും നേരിടുന്നുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറവല്ല.

ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്!ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്!

അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്ന ആരോപണത്തിൽ ആദിവാസി യുവാവ് മധുവിനെ തല്ലികൊന്ന സംഭവവും നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള അക്രമണങ്ങൾ ആ ദാരുണ സംഭവത്തിന് ശേഷവും കുറഞ്ഞിട്ടില്ലെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ളിത് വിഭാഗത്തില്‍പ്പെടുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് അയല്‍ക്കാരൻ ക്രൂരമായി മർദ്ദിച്ചുവെന്ന വാർത്തയാണ് കാസർകോടിൽ നിന്നും പുറത്ത് വരുന്നത്.

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു


സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം മോഷിടിച്ചുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു അയൽവാസി ദളിത് വിദ്യാർത്ഥിയെ ക്രൂരമായി മദ്ദിച്ചത്. തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം നടന്നത്. കുടടിയുടെ മുഖതത് മുളക്പൊടി വാടി തേച്ച് കസേരയിൽ കെട്ടിയായിരുന്നു അവയൽവാസി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിനിടെ വിദ്യാർത്ഥിയുടെ ശരീരത്തിൽ അടിവസ്ത്രം കെട്ടിയിടുകയും ചെയ്തിരുന്നു.

ഉമേഷിനെതിരെ കേസെടുത്തു

ഉമേഷിനെതിരെ കേസെടുത്തു

വിദ്യാർത്ഥിയെ മർദ്ദിച്ച ഉമേഷ് എന്നയാൾക്കെതിരെ അമ്പലത്തര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‌‌‌എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മര്‍ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്ണുകാരനെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയ്ക്ക് വീഡിയോ കാണിച്ചു, പക്ഷേ...

അമ്മയ്ക്ക് വീഡിയോ കാണിച്ചു, പക്ഷേ...


ഡിസംബര്‍ മുതല്‍ വീട്ടില്‍ കഴുകിയിടുന്ന അടിവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥി മോഷ്ടിച്ചെന്നാണ് യുവാവിന്റെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവാവിന്‍റെ കൈവശമുണ്ടെന്നും യുവാവ് വാദിക്കുന്നു. വിദ്യാർത്ഥിയുടെ കരച്ചിൽ കേട്ട് ഓടിച്ചെന്ന അമ്മ കണ്ടത് കുട്ടി മുളക് പൊടിയിൽ കുളിച്ച് നിൽക്കുന്നതായിരുന്നു. മകന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് വീഡിയോ കാണിച്ചെന്നും എന്നാല്‍ അതില്‍ ഒന്നും കണ്ടില്ലെന്നും അമ്മ പറയുന്നു.

പോയത് പാഷൻ ഫ്രൂട്ട് പറിക്കാൻ

പോയത് പാഷൻ ഫ്രൂട്ട് പറിക്കാൻ

പാഷന്‍ ഫ്രൂട്ട് പറിക്കാന്‍ വേണ്ടി പോയതാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. പാഷന്‍ ഫ്രൂട്ട് ചെടിയുടെ അടുത്ത് വച്ചായിരുന്നു കുട്ടിയെ മര്‍ദിച്ചതെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലും പറയുന്നുണ്ട്. മകന്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെന്ന് സംശയം തോന്നിയിരുന്നെങ്കില്‍ തന്നോട് അയല്‍വാസികള്‍ക്ക് അത് പറയാമായിരുന്നില്ലേയെന്നും അമ്മ പരാതിയിൽ ചോദിക്കുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ചൊവ്വാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

English summary
Dalit plus one student attacked by neighbour in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X