ദളിത് പ്രശ്‌നം കേരളത്തിലും മണി അംഗീകരിക്കപ്പെടാന്‍ മരണം വരെ കാത്തിരിക്കേണ്ടി വന്നു; സലീം കുമാര്‍
കൊച്ചി: ദളിത് വിഭാഗങ്ങളുടെ പാര്‍ശ്വവത്കരണം കേരളത്തിലും തുടരുകയാണെന്ന് സിനിമാ നടന്‍ സലിം കുമാര്‍. ദേശീയം സിനിമാ അവാര്‍ഡ് നഷ്ടമായപ്പോള്‍ ബോധം കെട്ടുവീണ മണിയ്ക്കുള്ള പരിഹാസം തന്നോടും ചിലര്‍ പറഞ്ഞതായി സലിം കുമാര്‍ വ്യക്തമാക്കി. ഇതേ സമയം മണിയെ അംഗീകരിക്കപ്പെടാന്‍ മരണം അനിവാര്യമായെന്നും സലീം കുമാര്‍ പറഞ്ഞു.
എന്നാല്‍ ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ട് കാര്യമില്ല. ഇതേ സമയം ദളിതനായി ജനിച്ചതിന്റെ പേരില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ വ്യവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മണിയെ പരിഹസിച്ചത്
ദേശീയ സിനിമാ അവാര്‍ഡ് നഷ്ടമായപ്പോള്‍ ബോധം കെട്ടുവീണ കലാഭവന്‍ മണിയെ പരിഹസിച്ച് തന്നോടും ചിലര്‍ പറഞ്ഞിരുന്നുവെന്ന് സലിം കുമാര്‍.

മരണം വേണ്ടി വന്നു
താഴ്ന്ന് ജാതിക്കാരനായ മണി അംഗീകരിക്കപ്പെടാന്‍ മരണം വേണ്ടി വന്നു എന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സലീം കുമാര്‍.

മരിച്ചിട്ട് അംഗീകരിച്ചിട്ട് കാര്യമില്ല
കലാഭവന്‍ മണിയ്ക്കുള്ള പരിഹാസത്തിന് താനും പാത്രമായി. എന്നാല്‍ ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ട് കാര്യമില്ല.

വേര്‍തിരിവ് അനുഭവിച്ചത്
ദളിതനായി ജനിച്ചതിന്റെ പേരില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.












Click it and Unblock the Notifications