ദളിത് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു,ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ
പേരാവൂര്‍: ദളിത് വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടിയെ സഹപാഠികളുടെ സംഘം പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്.
സഹാപാഠികളുടെ സംഘം മകളെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് കേളകം പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്ത് സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിച്ച ശേഷം വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നും പറയുന്നു. മാനസിക സംഘര്‍ഷം സഹിക്കാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അബോധാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.












Click it and Unblock the Notifications