Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരി സംഭവത്തില്‍ പെണ്‍കുട്ടികളുടെ വാദങ്ങള്‍ പൊളിയുന്ന ഫോട്ടോകള്‍ പുറത്ത്

കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികള്‍ നടത്തിയത് നാടകമെന്ന് ആരോപിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു. പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും പുറത്ത് പോകുന്ന തരത്തിലുള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

തങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ചെന്നിട്ടില്ലെന്നും ഏണിപ്പടിയില്‍ നില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പെണ്‍കുട്ടികള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഫോട്ടോയില്‍ പെണ്‍കുട്ടികള്‍ ചിരിച്ച്‌കൊണ്ട് ഇറങ്ങി പോകുന്നത് വ്യക്തമാണ്.

പെണ്‍കുട്ടികള്‍ നടത്തിയത് നാടകം

പെണ്‍കുട്ടികള്‍ നടത്തിയത് നാടകം

തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികള്‍ നടത്തിയത് നാടകമാണെന്ന് തെളിയുന്ന തരത്തിലുള്ള ഫോട്ടോയാണ് ഫേസ് ബുക്കില്‍ വൈറലായിരിക്കുന്നത്.

ഓഫീസില്‍ കറിയിട്ടില്ല

ഓഫീസില്‍ കറിയിട്ടില്ല

തങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ കറിയിട്ടില്ലെന്നായിരുന്നു ദളിത് പെണ്‍കുട്ടികള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ചിരിച്ച്‌കൊണ്ട് പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങിപോകുന്നത് ചിത്രത്തില്‍ വ്യക്തമാണ്.

പ്രതികരിക്കാനില്ല

പ്രതികരിക്കാനില്ല

തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടികള്‍ ജയിലില്‍ പോയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ പിണരായി വിജയന്‍ ഉറച്ച് നിന്നും. ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും ആദിവാസി കുട്ടികള്‍ വരെ ജയിലിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീഴ്ച പറ്റിയിട്ടില്ല

വീഴ്ച പറ്റിയിട്ടില്ല

ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റു പറ്റിയിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നും കലക്ടര്‍ പി ബാലകിരണ്‍ അരിയിച്ചു.

കേസെടുക്കണം

കേസെടുക്കണം

ദളിത് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെ ആത്മഹത്യ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ചുനത്തി പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരമാണെന്നും കേസ് പിന്‍വലിക്കാന്‍ സിപിഎം തയ്യാറാവണമെന്നുംസുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+