കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ മാത്രമല്ല ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലും ദളിത് പീഡനം ?

  • By Athul
Google Oneindia Malayalam News

പാലക്കാട്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അത്മഹത്യ കോളിളക്കം ശ്രഷ്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ഒരു കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ അപമാനിച്ചതായി പരാതി. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പലിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

സദാചാര പൊലീസിങ്ങിനെതിരെ പ്രതികരിച്ചതിനാണ് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അപമാനിച്ചതെന്നാണ് ആരോപണം. അതിനെതിരെ പ്രതികരിച്ച എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സൂരജിനെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Ottapalam NSS College

കോളേജില്‍ ലൈബ്രേറിയന്‍ സദാചാരപൊലീസ് ചമയുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍പോലും ലൈബ്രേറിയന്‍ അനുവദിക്കില്ലായിരുന്നു. മാധവിക്കുട്ടി ഉള്‍പ്പെയുള്ളവരുടെ പുസ്തകങ്ങള്‍ എടുക്കുന്നതിനും വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടക്കുകയുണ്ടായി. സമരക്കാരുമായി ചര്‍ച്ച നടത്തിയ പ്രിന്‍സിപ്പാള്‍ ലൈബ്രേറിയനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍ സമരം വിജയിച്ചത് ബോര്‍ഡ് വച്ച് ആഘോഷിച്ചതാണ്‌ പ്രിന്‍സിപ്പാളിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. ബോര്‍ഡിലെ വാക്കുകള്‍ പ്രിന്‍സിപ്പാള്‍ വെട്ടിക്കളഞ്ഞത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചതെന്നാണ് ആരോപണം.

എന്നാല്‍ ആരോപണം തെറ്റാണെന്നും പ്രിന്‍സിപ്പാളിന്റെ പേരെഴുതിയ ബോര്‍ഡില്‍ തിരുത്തല്‍ വരുത്തിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്യുകമാത്രമാണ് ചെയ്തതെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

English summary
Dalith issue in Ottapalam NSS collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X