കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവതിയെ ശൈലജയുടെ ഭർത്താവ് മർദിച്ചെന്ന വാർത്ത തെറ്റ്!! യുവതി പറയുന്നത്!! പിന്നിൽ?

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി അടിസ്ഥാന രഹിതം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി അടിസ്ഥാന രഹിതം. വാർത്ത നൽകിയ പത്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മർദനമേറ്റതായി മാധ്യമങ്ങൾ വിശേഷിപ്പിച്ച യുവതി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരൻ മർദിച്ചെന്നാണ് വാർത്ത നൽകിയിരുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതായും വാർത്ത ഉണ്ടായിരുന്നു.

<strong>വെങ്കിട്ടരാമന് പകരമെത്തിയ പ്രേംകുമാറും സിപിഎമ്മിന് തലവേദന!!പിരിവിനെത്തിയ സിപിഎമ്മുകാരെ ആട്ടിഓടിച്ചു</strong>വെങ്കിട്ടരാമന് പകരമെത്തിയ പ്രേംകുമാറും സിപിഎമ്മിന് തലവേദന!!പിരിവിനെത്തിയ സിപിഎമ്മുകാരെ ആട്ടിഓടിച്ചു

മട്ടന്നൂർ മുൻ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനെ മർദിച്ചെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് നിഷേധിച്ച് യുവതി തന്നെ രംഗത്തെത്തി. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.വാർത്ത മുഖ്യമന്ത്രിയും നിഷേധിച്ചു.

ദളിത് യുവതിയെ മർദിച്ചു

ദളിത് യുവതിയെ മർദിച്ചു

പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്നാണ് ഭാസ്കരനെതിരായ പരാതി. മട്ടന്നൂർ മുൻ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി.എന്നായിരുന്നു വാർത്തകൾ പുറത്തു വന്നത്.

നഗരസഭ തിരഞ്ഞെടുപ്പിനിടെ

നഗരസഭ തിരഞ്ഞെടുപ്പിനിടെ

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഈ മാസം എട്ടിന് വൈകിട്ട് പെരിഞ്ചേരി ബൂത്തിൽ വച്ചാണ് സംഭവം നടന്നതെന്നാണ് വാർത്ത. ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കത്തിനിടെ ബൂത്തിലെത്തിയ കെ ഭാസ്കരനോട് പോളിങ് ഉദ്യോഗസ്ഥരെ പറ്റി പരാതി പറയുന്നതിനിടെയായിരുന്നു മർദനം.

അസഭ്യ വർഷവും മർദനവും

അസഭ്യ വർഷവും മർദനവും

ഷീലയെ ഭാസ്കരൻ ചീത്ത വിളിച്ചെന്നും മർദിച്ചെന്നുമാണ് വാർത്ത. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഷീലയുടെ ഭർത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാവുമായ കെപി രാജനുമായും ഭാസ്കരൻ വാക്കേറ്റമുണ്ടാക്കിയെന്നും ആരോപിച്ചിരുന്നു.

സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി

സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി

സംഭവം നടന്ന ബുധനാഴ്ച തന്നെ ഷീല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും പരാതി നൽകിയിരുന്നുവെന്നും എന്നിട്ടും നടപടി ഉണ്ടായില്ല എന്നും വാർത്തകളിൽ വ്യക്തമാക്കുന്നു.

സംഭവിച്ചത്

സംഭവിച്ചത്

അതേസമയം ശൈലജയുടെ ഭർത്താവ് പോളിങ് ബൂത്തിൽ നിന്ന് ഇറങ്ങി പോകാൻ തന്നോട് പറഞ്ഞുവെന്നും താൻ അത് അനുസരിച്ചുവെന്നുമാണ് ഷീല പറയുന്നത്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചതെന്നും അവർ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവർ പറയുന്നു.

നടപടിയുമായി കേന്ദ്ര നേതൃത്വം‌

നടപടിയുമായി കേന്ദ്ര നേതൃത്വം‌

സംഭവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുകയാണെന്നും വാർത്തകളിൽ പറയുന്നു. എന്നാൽ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.

വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ

വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ

മട്ടന്നൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തെറ്റായ വാർത്തകൾ നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷീലയും പറയുന്നു.

English summary
cpm enquiry againist bhaskaran husband of minister shyalaja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X